നടപടിയെടുത്തത് തെളിവുകളില്ലാതെയെന്ന് കോടതി
കൊച്ചി: രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.സി.സി.ഐക്ക് ബാധ്യതയുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി. ശ്രീശാന്തിനെതിരേ തെളിവുകളില്ലാതെയാണ് നടപടിയെടുത്തതെന്ന് കണ്ടെത്താന്‍ കഴിയും. ശ്രീശാന്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വാതുവെപ്പ് ശ്രമം വിജയിച്ചില്ലെങ്കില്‍ പോലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താമായിരുന്നു. ജിജു ജനാര്‍ദന് വാതുവയ്പ്പ് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാണ്. ശ്രീശാന്തുമായുള്ള ചങ്ങാത്തം ദുരുപയോഗം ചെയ്ത് ജിജു പണമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ശ്രീശാന്ത് ഇതിനു കൂട്ടുനിന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. ജിജു വാതുവയ്പ്പ് വിവാദത്തിലേക്ക് തന്റെ പേരുകൂടി വലിച്ചിഴച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാളെ ശ്രീശാന്ത് പരസ്യമായി തള്ളിപ്പറയണമായിരുന്നു. ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിക്കാനും ഇത് അനിവാര്യമായിരുന്നു. ഇതു ചെയ്യാതിരുന്നതാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇക്കാര്യത്തില്‍ ശ്രീശാന്ത് കാട്ടിയ അലംഭാവം ശിക്ഷാര്‍ഹമാണ്. നാല് വര്‍ഷത്തെ വിലക്ക് അനുഭവിച്ചു കഴിഞ്ഞതിനാല്‍ കൂടുതല്‍ ശിക്ഷ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കരിയറിലെ നിര്‍ണായക വര്‍ഷങ്ങള്‍ കവര്‍ന്നെടുത്ത കേസിലെ വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."