HOME
DETAILS
MAL
ചാരിറ്റി ബോക്സുകളിലെ പണം കവര്‍ന്നു
backup
December 18 2018 | 03:12 AM
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപത്തെ സലഫി ലേണിങ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ (എസ്.എല്‍.ആര്.സി) കവര്‍ച്ച. ഓഫിസിലെ മൂന്നു ചാരിറ്റി ബോക്സുകളില്‍ സൂക്ഷിച്ച പണമാണു കവര്‍ന്നത്. ഞായറാഴ്ച രാത്രിയാണ് റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിനടുത്തുള്ള കെട്ടിടത്തില്‍ കവര്‍ച്ച നടന്നത്. ടീച്ചേഴ്സ് റൂം, ഡയരക്ടര്‍ റൂം എന്നിവയുടെ വാതിലിന്റെ ചില്ലുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ചാരിറ്റി ബോക്സുകളില്‍ ഏതാണ്ട് 10,000 രൂപഉണ്ടാകാന് സാധ്യതയുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു. ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."