HOME
DETAILS
MAL
കേരളത്തിലെ അക്രമങ്ങള്‍ അമിത്ഷായുടെ സന്ദര്‍ശന ശേഷമെന്ന്
backup
August 08 2017 | 01:08 AM
നിലമ്പൂര്‍: സി.പി.എമ്മും, ബി.ജെ.പിയും കേരളത്തില്‍ അക്രമ രാഷ്ട്രീയം നടത്തുകയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍. നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെ രണ്ടു തവണത്തെ കേരള സന്ദര്‍ശനത്തിന് ശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായത്.
മെഡിക്കല്‍ കോളജ് കോഴ വിവാദം മറക്കാന്‍ ബി.ജെ.പിയും, കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയതിലെ അഴിമതി മറക്കാന്‍ സി.പി.എമ്മും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യിലേക്ക് യു.ഡി.എഫില്‍ നിന്നും ആരും പോകില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."