ജംഇയ്യത്തുല്‍ ഖുത്വബാ മെമ്പര്‍ഷിപ്പ് കാംപയിന്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വ്യാപകമായി ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപയിന് നടത്തുന്നു. സ്റ്റേറ്റ്, ജില്ലാ, മേഖലാ, പഞ്ചായത്ത്, മഹല്ല് എന്നീ തലങ്ങളിലാണ് സംസ്ഥാനത്തെ ഖത്വീബുമാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യത്തില്‍ ജില്ലാ സംഗമങ്ങള്‍ നടക്കും. മേഖലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍ സംബന്ധിക്കും. തുടര്‍ന്ന് മേഖലാ സംഗമങ്ങള്‍ നടക്കും.
2018 ഫിബ്രുവരി 20 ന് സംസ്ഥാന സംഗമം കോഴിക്കോട്ട് നടക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്ലിയാര് അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസലാം മുസ്ലിയാര്, എസ്.എം.എഫ് സംസ്ഥാന ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍, കെ.സി.മുഹമ്മദ് ബാഖവി, ഇ. കെ. കുഞ്ഞമ്മദ് മുസ്ലിയാര്, ടി.വി.സി.അബ്ദുസമദ് ഫൈസി, മുജീബ് ഫൈസി വയനാട്, മുഹമ്മദ് അനസ് ബാഖവി, ശിഹാബുദ്ദീന് മുസ്ലിയാര് ആലപ്പുഴ, സിറാജുദ്ദീന് ദാരിമി കക്കാട്, ഷാജഹാന് കാഷിഫി കൊല്ലം, അസ്ലം ബാബ വി. പാറന്നൂര്‍, മുഹമ്മദ് സ്വാലിഹ് അന്‍വരി ഇടുക്കി, കബീര്‍ അന്‍വരി പട്ടാമ്പി, അസീസ് ദാരിമി വടകര, സുലൈമാന്‍ ദാരിമി ഏലംകുളം, ഇസ്മാഈല്‍ റഹ്മാനി, എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഉമ്മര്‍ മൗലവി വയനാട് പ്രസംഗിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."