നിയമനം നടത്തുന്നു
മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലുള്ള കോ ഓപ്പറേഷന് ബാങ്കിങ്ങ് ആന്‍ഡ് മാനേജ്മെന്റ് കോളജിലെ എം.ബി.എ (എ.ബി.എം) വിഭാഗത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
രണ്ട് ഒഴിവുകളാണ് ഉള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദവും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഓഫിസ് മാനേജ്മെന്റ് ഓഫിസ് ഓട്ടോമോഷന്‍ ഡിപ്ലോമ സെക്രട്ടറിഷിപ്പ് സര്‍ട്ടിഫിക്കറ്റും ആണ് അടിസ്ഥാന യോഗ്യത.
എം.എസ് ഓഫിസ്, എക്സല്‍, ഓഫിസ് മാനേജ്മെന്റില്‍ വൈദഗ്ദ്യം എന്നിവ അഭികാമ്യം.
ബന്ധപ്പെട്ട വിഷയത്തില്മേഖലയില് ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവത്തി പരിചയം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 2016 ഓഗസ്റ്റ് 18-ാം തീയ്യതി രാവിലെ 9.00 മണിക്ക് പ്രസ്തുത കോളജിലെ അസോസിയേറ്റ് ഡീനിന്റെ ഓഫിസില്‍ നടക്കുന്ന എഴുത്തുപരീക്ഷക്കും അഭിമുഖത്തിനുമായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."