ഭിന്നലിംഗക്കാരുടെ തിരഞ്ഞെടുപ്പ് സര്‍ക്കാരിന് കത്തയക്കാന്‍ പി.എസ്.സി തീരുമാനം
തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളില്‍ ഭിന്നലിംഗക്കാരെ പരിഗണിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.സ്‌കൂള്‍ (എന്‍.സി.എ. ഒ.എക്‌സ് ധീവര) തസ്തികകളില്‍ മാതൃ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവുകള്‍ നികത്തും. പൊലിസ് കോണ്‍സ്റ്റബിള്‍ -ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ (കമാന്‍ഡോ വിങ്) എന്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള 210 ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനും റാങ്ക് പട്ടികയുടെ കാലാവധി 2017 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) തസ്തികയില്‍ ഒരു ഉദ്യോഗാര്‍ഥിയെ എങ്കിലും നിയമന ശുപാര്‍ശ ചെയ്യുന്നതുവരെയോ അല്ലെങ്കില്‍ ഒരു വര്‍ഷംവരെയോ റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കും.
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫിസര്‍ (എന്‍.സി.എ, മുസ്‌ലിം),കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് (എന്‍.സി.എ, ഒ.ബി.സി) തസ്തികകളുടെ ഇന്റര്‍വ്യൂ നടത്താനും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (ഒന്നാം എന്‍.സി.എ, എസ്.ടി), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) ജൂനിയര്‍ (മൂന്നാം എന്‍.സി.എ. ഒ.എക്‌സ് ) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡി.ടി.പി ഓപ്പറേറ്റര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഐ.എം) മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്-2, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 (3% ബാക്ക് ലോഗ്) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ്-2 , വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ് തസ്തികമാറ്റം വഴിയുള്ള നിയമനം ) തസ്തികകളുടെ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."