ബഹ്‌റൈന്‍ 47മത് ദേശീയദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈന്‍ 47മത് ദേശീയ ദിനാഘോഷവും രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ 19മത് വാര്‍ഷികവും സമുചിതം ആഘോഷിച്ചു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു.ബഹ്‌റൈന്‍ ജനതക്ക് ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു.
രാജ്യത്തെ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാസ്‌കാരിക സംഘടനകള്‍ എന്നിവയുടെ കീഴില്‍ രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെടിക്കെട്ടുള്‍പ്പെടെയുള്ള നയനാന്ദകരമായ കാഴ്ചകളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറമായ ചുവപ്പും വെള്ളയും വര്‍ണങ്ങളിലുള്ള കൊടി തോരണങ്ങളും ലൈറ്റ് സംവിധാനങ്ങളും അലങ്കരിച്ച വാഹനങ്ങളും തെരുവുകളും രാജ്യത്തെ വര്‍ണാഭമാക്കിയിരുന്നു.
ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പ്രവാസികളുള്‍പ്പെടെയുള്ളവരും ആഘോഷ തിമിര്‍പ്പിലാണ്.
സമസ്ത ബഹ്‌റൈന്‍, കെ.എം.സി.സി തുടങ്ങി വിവിധ പ്രവാസി മലയാളി സംഘടനകളുടെ കീഴിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."