HOME
DETAILS

ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു; പഞ്ചായത്ത് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  
backup
December 18 2018 | 04:12 AM

%e0%b4%b9%e0%b5%88%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%af%e0%b4%9f

കാട്ടാക്കട: കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്തുകള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പേഴുംമൂട് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് വര്‍ഷങ്ങളുടെ പഴക്കം.
ലക്ഷങ്ങള്‍ മുതല്‍ മുടക്കി കുറ്റിച്ചല്‍ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ടും അധികൃതര്‍ക്ക് മൗനം. ഗ്രാമീണമേഖലയിലെ പ്രധാനപ്പെട്ട ഒരു ഒരു ജങ്ഷന്‍ സന്ധ്യമയങ്ങുന്നതോടെ കൂരകൂരിട്ടിലാണ് .  ഇതിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കുന്നു.നാട്ടുകാരും കച്ചവടക്കരും സമീപവാസികളും നിരവധി പരാതികള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടും അനങ്ങപ്പാറ നയമാണ് പഞ്ചായത്ത് സ്വീകരിച്ച് പോരുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂരിലും ,പേഴുംമൂട്ടിലും പുതിയ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിരുന്നു.
എന്നാല്‍ കോട്ടൂരിലും കുറ്റിച്ചല്‍ ജങ്ഷനില്‍ സ്ഥാപിക്കുകയും കുറ്റിച്ചല്‍ ജങ്ഷനില്‍ മുന്‍പ് സ്ഥാപിച്ചിരുന്നതും പഴയതും നിരന്തരം തകരാര്‍ സംഭവിച്ചതുമായ ലൈറ്റിനെ ഇളക്കി പേഴുംമൂട് ജങ്ഷനിലും സ്ഥാപിക്കുകയായിരുന്നു വെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.സ്ഥാപിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് തന്നെ തകരാറിലായി നിരവധി തവണ കേടുപാടുകള്‍ തീര്‍ത്തെങ്കിലും മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ലൈറ്റിനുണ്ടാകുക .കുറ്റിച്ചല്‍ ജങ്ഷനിലൂടെ യാത്ര ചെയ്യാതെ ആര്യനാട്ട് എത്താന്‍ എളുപ്പവഴി പേഴുംമൂട് ജങ്ഷനില്‍ നിന്നും പള്ളിവേട്ട വഴിയാണ് ആര്യനാട്ടെക്ക് എത്താനുള്ള വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും എത്തുന്നത് പേഴുംമൂട് ജങ്ഷന്‍ വഴിയാണ് .രാത്രിയാകുന്നതോടെ ഇരുട്ടില്‍ തപ്പി നടക്കേണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാര്‍.ജങ്ഷന് സമീപത്തായി തന്നെ നമസ്‌ക്കാര പള്ളിയും അമ്പലവും സ്ഥതി ചെയ്യുന്നുണ്ട് ഇവിടെ പ്രാര്‍ഥനക്ക് എത്തുന്ന വിശ്വസികളെ തെരുവ് നായ ആക്രമിക്കുകയും അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് പള്ളിവേട്ട ആര്യനാട് റോഡിലേയ്ക്ക് തിരിക്കുന്നത് നിരവധി അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കൂടാതെ ഇരുട്ടിന്റെ മറവില്‍ സമീപത്തെ അറവു ശാലകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ജങ്ഷനിലും പരിസരപദേശങ്ങളിലെ കിണറുകളില്‍ പക്ഷികള്‍ എടുത്ത് ജലം മലിനമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.എത്രയും വേഗം തന്നെ പുതിയയിനം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് ജങ്ഷനില്‍ പ്രകാശപൂരിതമാക്കണമെന്നും അല്ലാത്തപക്ഷം സ്ത്രീകളെയും കുട്ടികളെയും മുന്‍ നിര്‍ത്തി റോഡ് ഉപരോധം പോലുള്ള സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാരും കച്ചവടക്കാരും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago