പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന മുളംകൂട്ടങ്ങള്‍ വംശനാശ ഭീഷണിയില്‍
നെയ്യാറ്റിന്‍കര: അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ പോലെ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്ന മുളംകൂട്ടങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു.
പ്രകൃതിയുടെ സംതുലിതാവസ്ഥ തകിടം മറിയുന്നു. ജലാശയങ്ങള്‍ , നീരുറവകള്‍ , നനവുള്ള നിബിഢ കാടുകളിലും , നാട്ടിന്‍പുറങ്ങളിലും സമൃദ്ധമായി വളര്‍ന്നു പന്തലിക്കുന്ന മുളം കൂട്ടങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് പരമാവധി കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതു വഴി വമ്പിച്ച ഹരിത സമൃദ്ധിയാണ് മുളംകൂട്ടങ്ങള്‍ രാജ്യത്തിന് നല്കി വരുന്നത്. മാറി മാറി വരുന്ന കലാവസ്ഥ വ്യതിയാനവും വേനലിന്റെ കാഠിന്യവും വര്‍ധിച്ചതോടെ അവുവികളിലെയും പുഴകളിലെയും നദികളിലുമെല്ലാം ജലനിരപ്പ് ഗണ്യമായി താഴുകയും അതിന്റെ ഫലമായി വരണ്ടുണങ്ങിയ ഭൂമിയില്‍ പിടിച്ചുനില്ക്കാന് ആകാതെ മുളകള്‍ ഉണങ്ങിയും പഴുത്തും നശിക്കുന്ന കാഴ്ച എങ്ങും കാണാന്‍ കഴിയും.
മുളകളുടെ പ്രാധാന്യം മനസിലാക്കിയ ലോകം സെപ്റ്റംബര്‍ 18 ന് എല്ലാ വര്‍ഷവും ലോക മുള ദിനം ആചരിച്ചു വരുന്നുണ്ട്. പഴയകാലങ്ങളില്‍ വീട് നിര്‍മാണത്തിനും ഏറ് മാടങ്ങളുടെ നിര്‍മാണത്തിനും ഏറെ കുറെ ഉപയോഗിച്ചിരുന്നത് മുളകളായിരുന്നു.
ആധുനിക കാലങ്ങളില്‍ കോണ്‍ക്രീറ്റ് വാര്‍ക്കുന്നതിന് തട്ടു തൂണായും ഉപയോഗിച്ച് വരുന്നുണ്ട്. മഴകാലങ്ങളില്‍ മുളം തണ്ടുകളില്‍ ജലം സംഭരിച്ച് വേനല്‍ കാലങ്ങളില്‍ ഉപയോഗിക്കുകയാണ് ഇവയുടെ പതിവ്. കാലാവസ്ഥയിലുണ്ടായ വ്യതിയാം ഈ പ്രക്രിയക്ക് തടസമായതും മുളകള്‍ ഉണങ്ങി നശിക്കാന്‍ കാരണമാകുന്നു.
മുളകളുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വേള്‍ഡ് ബാംബു ഓര്ഗനൈസേഷന് ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. നാഗാലാന്റാണ് ആദ്യ ലോക മുളദിനത്തിന് ആതിഥ്യമരുളിയത്. 2009-ല്‍ ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ലോക മുള സമ്മേളനത്തിലാണ് മുള ദിനാചരണത്തിന് തുടക്കമിട്ടത്.
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏക പുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമന് മുളക്ക് 80 അടിയോളം ഉയരമുണ്ടാകും.
ഇതില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളു. ഇളം പച്ച നിറത്തിലുള്ള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതല്‍ സാദൃശ്യം. സാധരണ ഒരു മുളക്ക് 80 മീറ്റര്‍ വരെ നീളവും നൂറ് കിലോ ഭാരവും കാണപ്പെടുന്നു.
കേരളത്തില്‍ ഇന്ന് മുളംകാടുകള്‍ അപ്രത്യക്ഷമായി വരികയാണ്. പ്രകൃതിയുടെ സംന്തുലിതാവസ്ഥ നിലനിറുത്തുന്നതില്‍ വ്യക്തമായ പങ്ക് വഹിച്ചുവരുന്ന മുളകളുടെ വേരുകള്‍ മണ്ണൊലിപ്പ് തടയുന്നതിലും ഗണ്യമായ പങ്ക് വഹിക്കുന്നു.മുളകളുടെ ഉപയോഗ സാധ്യതകള്‍ അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ 125.5 അടി നീളമുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ മുള കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."