HOME
DETAILS

നല്ല മനുഷ്യനിലേക്കുള്ള പാലം പണിയുക

  
backup
August 08 2017 | 01:08 AM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

നല്ല കുട്ടിയാവുക എന്നതിനര്‍ഥം നല്ല വസ്ത്രം ധരിക്കുന്ന ചെത്ത് ഹെയര്‍ സ്റ്റൈലോടെ നടക്കുന്ന കുട്ടിയാവുക എന്നതല്ല. നല്ലകുട്ടിയാവുക എന്നതിനര്‍ഥം പരീക്ഷകളില്‍ എപ്ലസും ഒന്നാം റാങ്കും വാങ്ങുന്ന കുട്ടിയാവുക എന്നത് പോലുമല്ല. 

ഒരുകുട്ടി ആത്യന്തികമായി നല്ലതാവുന്നത് അവന് അവള്‍ക്ക് സഹജീവികളെ സ്‌നേഹിക്കാനും അവരോട് കാരുണ്യത്തോടെ പെരുമാറാനുമുള്ള ശേഷിയുണ്ടാവുമ്പോഴാണ്. ആ സ്ഥിതി വിശേഷണത്തിനാണ് മഹാകവി കുമാരനാശാന്‍''പരക്ലേശ വിവേകം'' എന്ന് പറഞ്ഞിരിക്കുന്നത്. പരക്ലേശ വിവേകം മനുഷ്യനില്‍ സൃഷ്ടിക്കുന്നത് സാഹിത്യത്തേയും കലയേയുമെല്ലാമാണ്. അതിനാല്‍ നിങ്ങള്‍ക്ക് നല്ല കുട്ടിയാവണമെങ്കില്‍ കലയും, സാഹിത്യവും ആസ്വദിക്കാനും സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനും സാധിക്കണം.
ഈ പറയുന്നത് കൊണ്ട് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും മാത്തമാറ്റിക്‌സും ഒന്നും പഠിക്കേണ്ടതില്ല എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഫിസിക്‌സ് പഠിച്ചാലേ നമുക്ക് ഊര്‍ജോല്‍പാദനത്തിനും മറ്റുമുള്ള വിദ്യ സ്വായത്തമാക്കാന്‍ സാധിക്കുകയുള്ളൂ. കെമിസ്ട്രിയുടെ സഹായമില്ലാതെ മരുന്നുകളോ ചായങ്ങളോ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുകയില്ല.
അഗ്രികള്‍ച്ചറല്‍ സയന്‍സിലെ പ്രാവീണ്യമാണ് കാര്‍ഷിക വിളകളുടെ വര്‍ധനവിലേക്ക് കൃഷിയെ നയിച്ചത്. എന്നാല്‍ ഊര്‍ജമുപയോഗിക്കാനോ മരുന്നുകുടിക്കാനോ മാത്രമല്ലല്ലോ നാം ജീവിക്കുന്നത്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം സ്‌നേഹിക്കുന്നതിലൂടെയും സ്‌നേഹിക്കപ്പെടുന്നതിലൂടെയും ലഭിക്കുന്ന ആത്മ നിര്‍വൃതിയാണ്. പ്രകൃതിയും പ്രപഞ്ചവും പ്രപഞ്ച വിദാതാവുമായുള്ള സംലയനത്തിന്റെ അനുഭൂതി വിശേഷങ്ങളും ജീവിതത്തിന്റെ പരമമായ സാക്ഷാത്കാരമാണ്.
ഇതെല്ലാം നേടുന്ന സമയത്തേ മനുഷ്യന്‍ പൂര്‍ണ മനുഷ്യനാവുകയുള്ളൂ. പൂര്‍ണ മനുഷ്യരാണ് നല്ല മനുഷ്യര്‍. ആ നല്ല മനുഷ്യരില്‍ എത്തിച്ചേരാനുള്ള കളരിയാണ് അടിസ്ഥാനപരമായി വിദ്യാഭ്യാസം. അല്ലാതെ കുറെ വിവരങ്ങളുടെ ഭാണ്ഡങ്ങള്‍ തലയിലേറ്റി നടക്കുന്ന റോബോട്ടുകളെ സൃഷ്ടിക്കലല്ല.
നല്ല വ്യക്തിയെ, നല്ല പൗരനെ, നല്ല മനുഷ്യനെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തന പദ്ധതിയാണ് വിദ്യാഭ്യാസം. ഈ തത്വത്തിന് ഇന്ന് മങ്ങലേറ്റിട്ടുണ്ട്. ആ തത്വത്തെ തുടച്ചു മിനുക്കി തിരിച്ചെടുക്കാന്‍ സാധിക്കുമ്പോള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നിങ്ങളില്‍ സ്വാഭാവികമായും നല്ലകുട്ടികളെ പരിപോഷിപ്പിക്കാന്‍ കഴിയുന്നതാണ്.

 

ഒരുകുട്ടി ആത്യന്തികമായി നല്ലതാവുന്നത് അവന്, അവള്‍ക്ക് സഹജീവികളെ സ്‌നേഹിക്കാനും അവരോട് കാരുണ്യത്തോടെ പെരുമാറാനുമുള്ള ശേഷിയുണ്ടാവുമ്പോഴാണ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  9 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago