HOME
DETAILS

നമ്മുടെ ദേശീയഗാനം

  
backup
August 08 2017 | 01:08 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%97%e0%b4%be%e0%b4%a8%e0%b4%82

ആധുനിക ഇന്ത്യന്‍ സംസ്‌കാരത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയ ടാഗോറിന്റെ വരികളാണ് ദേശീയതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയത്. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയില്‍ ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ആദ്യമായി അച്ചടിച്ചുവന്ന ജനഗണമന എന്നു തുടങ്ങുന്ന ഗാനം പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറുകയായിരുന്നു. ടാഗോര്‍ തന്നെ ആയിരുന്നു തത്വബോധിയുടെ പത്രാധിപര്‍. അഞ്ചു ചരണങ്ങളുള്ള ഗാനത്തിന്റെ ആദ്യത്തെ ചരണമാണു ദേശീയഗാനമായി തിരഞ്ഞെടുത്തത്. 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 28-ാം വാര്‍ഷികാഘോഷത്തില്‍ ആദ്യമായി ഈ ഗാനം ടാഗോര്‍ ആലപിച്ചു. ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. 1950 ജനുവരി 24ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ ഗാനത്തെ ദേശീയഗാനമായി അംഗീകരിച്ചു.

 

ഏകാന്തതയുടെ ബാല്യം


കൊല്‍ക്കത്തയിലെ ജൊറാഷങ്കോയില്‍ പ്രഭുകുടുംബത്തില്‍ 1861 മെയ് ഏഴിനു പിറന്ന ടാഗോറിന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചത് ഏകാന്തതയായിരുന്നു. ഏകാന്തതയില്‍ ആനന്ദം കണ്ടെത്തിയ ടാഗോറിന്റെ സ്‌കൂള്‍ജീവിതം അത്ര സുഖകരമായിരുന്നില്ല. കൂട്ടുകൂടാനും കൂടെ നടക്കാനും ധാരാളം പേരുണ്ടായിട്ടും അദ്ദേഹം ഒറ്റയ്ക്കു നടന്നുകയറി. ഇഷ്ടവിനോദമായ പ്രകൃതിസൗന്ദര്യത്തെ ആസ്വദിച്ചു. ഈ സമയത്താണ് ടാഗോറിന്റെ ഉപനയന കര്‍മം നടന്നത്. പിന്നീട് തലമുണ്ഡനം ചെയ്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ മടിച്ചുനിന്നു.

 

ഹിമാലയന്‍ യാത്ര


മകന്റെ ഏകാന്തതയ്ക്കു പരിഹാരം തേടി അച്ഛന്‍ ദേബേന്ദ്രനാഥ് ടാഗോര്‍ ഹിമാലയന്‍ സാനുക്കളിലേക്കു യാത്ര പോകാന്‍ തീരുമാനിച്ചു. യാത്രയില്‍ ടാഗോറും കൂടെ ചേര്‍ന്നു. പോകുംവഴി പിന്നീട് ശാന്തിനികേതന്‍ സ്ഥാപിച്ച സ്ഥലത്തും ഏതാനും ദിവസം അവര്‍ താമസിച്ചു.
നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് സ്വാസ്ഥ്യത്തോടെ അല്‍പം വിശ്രമിക്കാന്‍ ദേബേന്ദ്രനാഥ് വാങ്ങിയതായിരുന്നു ആ സ്ഥലം. ഹിമാലയന്‍ കാഴ്ചകളില്‍ വളരെ സന്തുഷ്ടനായ മകന്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ മിടുക്കനായി മാറുമെന്ന് കരുതിയ മാതാപിതാക്കളുടെ ധാരണകള്‍ തെറ്റി. പഴയപോലെ മാറ്റങ്ങളൊന്നുമില്ലാതെ ടാഗോര്‍ ജീവിതയാത്ര തുടര്‍ന്നു.
സ്‌കൂളില്‍ പോകുന്നില്ല, പാഠപുസ്തകങ്ങളോട് വെറുപ്പ്, ആരോടും സംസാരിക്കുന്നില്ല... ടാഗോറില്‍ ഒരു മാറ്റവും കാണാത്ത വീട്ടുകാരും അധ്യാപകരും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. സ്‌കൂളിലേക്ക് പറഞ്ഞയക്കാതെ വീട്ടില്‍ ഒറ്റക്കിരുന്നു പഠിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. പിന്നെ അധ്യാപകര്‍ വീട്ടിലെത്തി പഠിപ്പിച്ചു. അങ്ങനെ പതിയെ പാഠപുസ്തകങ്ങളിലേക്ക് ഊളിയിട്ടു. അന്ന് എട്ടു വയസായിരുന്നു പ്രായം.

 

സാഹിത്യ സംഭാവനകള്‍


ലോകസാഹിത്യത്തിന് അനശ്വരങ്ങളായ കവിതകളും നോവലുകളും സാഹിത്യകൃതികളും സംഭാവന ചെയ്ത ടാഗോറിന്റേതായി മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍... നീണ്ടുപോവുകയാണ് സാഹിത്യസംഭാവനകള്‍. ചിത്രകാരന്‍, നാടകനടന്‍, ഗായകന്‍ ഇവയൊക്കെയായിരുന്നു അദ്ദേഹം. 68-ാം വയസില്‍ തുടങ്ങിയ ചിത്രരചനയില്‍ 3000ത്തോളം ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുണ്ട്.
1913ല്‍ ഗീതാജ്ഞലി എന്ന പദ്യകൃതിയിലൂടെ സാഹിത്യത്തിലെ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ നേടുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി. 1921 ഡിസംബര്‍ 23ന് പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ വിശ്വഭാരതി സര്‍വകലാശാലയും അദ്ദേഹം സ്ഥാപിച്ചു.

 


ഓര്‍മിക്കേണ്ടത്


ി ദേശീയഗാനത്തെ 1950 ജനുവരി 24ന്
ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ി ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂറാണ് സംഗീതം നല്‍കിയത്
ി ബംഗാളിയില്‍ രചിച്ച ഗാനത്തിന്റെ ആദ്യപേര് 'ഭാഗ്യവിധാതാ'.
ി ഔപചാരികമായി ഗാനമാലപിക്കാന്‍ എടുക്കേണ്ട സമയം 52 സെക്കന്‍ഡ്.
ി ദേശീയഗാനത്തിന് സാക്ഷ്യം വഹിക്കുന്നവര്‍ ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണം.
ി വിദേശ ഭരണാധികാരികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ചടങ്ങുകളിലും ഭാരതം വിദേശരാജ്യങ്ങളില്‍ ഔദ്യോഗികമായി പങ്കെടുക്കുന്ന ചടങ്ങുകളിലും രണ്ടു രാജ്യത്തിന്റേയും ദേശീയഗാനങ്ങള്‍ ആലപിക്കണം.

 


ദേശീയഗാനത്തിന്റെ അര്‍ഥം മനസിലാക്കാം 


 നിങ്ങളില്‍ എത്രപേര്‍ക്കറിയാം ദേശീയഗാനത്തിന്റെ അര്‍ഥം. പഠനകാലത്തു മനപാഠമാക്കി പിന്നീട് കേള്‍ക്കുമ്പോള്‍ എണീറ്റുനിന്ന് ആദരിച്ചു നില്‍ക്കുന്ന നമ്മില്‍ പലര്‍ക്കും അര്‍ഥമറിയില്ലെന്നാണ് സത്യം. പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവൃത്തിക്കുന്ന സംഘടനയായ ആകാന്‍ഷ ഫൗണ്ടേഷന്‍ തയാറാക്കിയ 'എ ഫോര്‍ ആന്തം' എന്ന വിഡിയോ ദേശീയഗാനത്തിന്റെ അര്‍ഥം ലളിതമായി മനസിലാക്കിത്തരുന്നു. പ്ലക്കാര്‍ഡിലൂടെയാണ് അര്‍ഥം പറഞ്ഞുതരുന്നത്.

 


ആ പ്രഗത്ഭന്‍ ഞാന്‍ തന്നെ!


ഒരു ദിവസം സഹോദരന്റെ മകന്‍ ജ്യോതിപ്രകാശ് ഒരു കടലാസു കഷ്ണവുമായി ടാഗോറിന്റെ അരികിലെത്തി. 'ഒരു കവിത എഴുതൂ' 'എനിക്ക് എഴുതാനറിഞ്ഞുകൂടാ'... ജ്യോതിപ്രകാശ് കവിതയുടെ വൃത്തത്തെക്കുറിച്ചും മറ്റും പറഞ്ഞുകൊടുത്തു. 'ഇനി എഴുതൂ...' ഏറെ നേരം ആലോചിച്ചിരുന്നു. പിന്നെ ഒരു കവിതയെഴുതി. അന്നു ജ്യോതിപ്രകാശ് നല്‍കിയ പ്രോത്സാഹനവും പ്രചോദനവുമാണ് രവീന്ദ്രനാഥ് ടാഗോര്‍ എന്ന പ്രതിഭയെ ഇന്ത്യക്ക് സമ്മാനിച്ചത്.
പിന്നീട് ഒരു വലിയ നോട്ടുപുസ്തകത്തില്‍ കവിതയെഴുതി നിറച്ചു. മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി അതെല്ലാം വായിച്ചുകേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു 'ഞാനിതെല്ലാം ഒരു പഴയ ഗ്രന്ഥത്തില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ്'... സുഹൃത്ത് പ്രതികരിച്ചു, 'മനോഹരമായ ഈ വരികള്‍ പ്രഗത്ഭനായ ഏതോ ഒരു കവിയുടേതാണ്'. കാവ്യാത്മകമായ ബിംബങ്ങള്‍ ചേര്‍ത്തെഴുതിയ പുസ്തകത്തിലേക്ക് നോക്കി ടാഗോര്‍ പ്രതിവചിച്ചു.' ഈ വരികള്‍ ഒരു പ്രഗത്ഭന്റേതാണെങ്കില്‍ ആ പ്രഗത്ഭന്‍ ഞാന്‍ തന്നെയാണ്...'. പിന്നീട് ലോകത്തിന്റെ നെറുകയില്‍ ശബ്ദവീചികള്‍ ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പതിനാറാമത്തെ വയസിലാണ് ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമം സ്വീകരിച്ച് ആദ്യ കവിതാസമാഹാരം പുറത്തിറക്കിയത്. 1877 മുതല്‍ ചെറുകഥകളും നാടകങ്ങളും എഴുതിത്തുടങ്ങി.

 

 

ടാഗോര്‍ സ്പര്‍ശം മലയാളത്തിലും


മലയാള സാഹിത്യത്തെ ഏറെ സ്വാദീനിച്ചിട്ടുണ്ട് ടാഗോര്‍ രചനകള്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താണ് മലയാളസാഹിത്യം അദ്ദേഹത്തെ ആദരിച്ചത്.
സഞ്ജയന്‍ എന്ന മാണിക്കോത്ത് രാമുണ്ണിനായരാണ് മലയാളത്തില്‍ ടാഗോര്‍ വിവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. ജി. ശങ്കരക്കുറുപ്പ്, പുത്തേഴത്തു രാമന്‍ മേനോന്‍, വി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും ടാഗോറിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രമുഖ മലയാള കവികളിലും ടാഗോറിന്റെ കാവ്യപ്രഭ സ്വാധീനം ചെലുത്തിയതായി കാണാം. ജി. ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ 'ടാഗോറിനെപ്പോലെ എന്റെ ഭാവനാചക്രവാളവും ആദര്‍ശബോധവും വികസിപ്പിച്ച മറ്റൊരു കവിയില്ല' എന്ന് ജി. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗീതാഞ്ജലിക്കു പദ്യത്തിലും ഗദ്യത്തിലുമായി ഒട്ടനവധി പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമായി പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തു തുടങ്ങിയത് കെ.എം നായര്‍ ആയിരുന്നു. എല്‍.എം തോമസ് ആണ് ഗീതാഞ്ജലിയുടെ പ്രഥമ ഗദ്യവിവര്‍ത്തകന്‍. ടാഗോറിന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ വിക്ടറിയുടെ സ്വതന്ത്ര പുനഃസൃഷ്ടിയാണ് ചങ്ങമ്പുഴയുടെ യവനിക. കഥ, കവിത, നോവല്‍, നാടകം എന്നിവയ്ക്കു പുറമെ ടാഗോറിന്റെ പ്രബന്ധങ്ങളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago