പാത നവീകരണം ബഹുകേമം; വൈറലായി വിചിത്ര റീടാറിങ്
ബോവിക്കാനം: ഇരിയണ്ണി കുട്ട്യാനം പാത നവീകരണം കഴിഞ്ഞപ്പോള്‍ പാതയില്‍ കൂടി സഞ്ചരിച്ച യാത്രക്കാര്‍ വിചിത്രമായ കാഴ്ചയാണ് കണ്ടത്. ഇതോടെ സംഭവം വൈറലായി.
പാത റീടാറിങ് നടത്തുമ്പോഴോ പുതുതായി പാത സ്ഥാപിക്കുമ്പോഴോ ലോകത്തൊരിടത്തും കാണാത്ത ദൃശ്യമാണ് ഇരിയണ്ണി കുട്ട്യാനം പാതയില്‍ കൂടി സഞ്ചരിക്കുന്നവര്‍ക്കു കാണാനാവുക. ഇത് കാണികളില്‍ കൗതുകമുണര്‍ത്തുകയും ചെയ്തു. തകര്‍ന്നടിഞ്ഞ പാത വീണ്ടും റീടാറിങ് നടത്തിയപ്പോഴാണ് പാത കടന്നുപോകുന്ന വഴിയില്‍ ഒരിടത്ത് പാതയോരത്തുനിന്നു പൊട്ടിവീണ മരത്തിന്റെ അഗ്രഭാഗം പാതയില്‍ തലകുത്തി വീണു കിടക്കുന്നത് ജോലിക്കാര്‍ക്ക് കാണാനിടയായത്.
എന്നാല്‍ കരാറുകാരന് പാതയില്‍ കിടക്കുന്ന മരം നീക്കം ചെയ്യാതെ പ്രസ്തുത ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയതോടെ സംഭവം കേമമായി. റീടാറിങ് ജോലി അവധി ദിനത്തിലായതിനാല്‍ ആരും കാണാനുമില്ല. എന്നാല്‍ അവധി ദിനം കഴിഞ്ഞു പൊതുജനം പാതയില്‍ കൂടി സഞ്ചരിച്ചപ്പോഴാണ് പാതയില്‍ ലോകത്തൊരിടത്തുമില്ലാത്ത വിചിത്ര സംഭവം കാണാനിടയായത്. ഒരാള്‍ക്ക് എടുത്തു മാറ്റാന്‍ സാധിക്കുന്ന മരശിഖരം നീക്കം ചെയ്യാതെ പ്രസ്തുത ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയതിനെതിരേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."