കൗതുകമായി ആകാശത്തെ പിങ്ക് പ്രതിഭാസം
കൊളത്തൂര്‍ : ഇന്നലെ പുലര്‍ച്ചെയോടെ ആകാശത്തുണ്ടായ പിങ്ക് പ്രതിഭാസം കൗതുകത്തോടൊപ്പം ആശങ്കകള്‍ക്കും ഇടയാക്കി. രാവിലെ ആറ് മുതല്‍ രൂപപ്പെട്ട പ്രതിഭാസം മുപ്പത് മിനുറ്റുകളോളം നീണ്ടുനിന്നു. സാധാരണ ഗതിയില്‍ സൂര്യന് ഉദിച്ച ശേഷമാണ് ഇത്തരം പ്രതിഭാസങ്ങള്‍ കാണപ്പെടാറുള്ളങ്കിലും സൂര്യോദയത്തിനു മുന്‍പ് ഇത്തരമൊരു കാഴ്ച രൂപപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഈ പ്രതിഭാസം കണ്ടതായാണ് വിവരം. സിറസ് ക്ലൗഡ്സ് എന്ന മേഘങ്ങള്‍ ആകാശത്ത് ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം കാണപ്പെടാറ്. മഞ്ഞ്,പൊടി നിറഞ്ഞ അന്തരീക്ഷമുള്ളപ്പോഴും ഈ പ്രതിഭാസം രൂപപ്പെടാറുണ്ട്. സൂര്യന് ഉദിക്കുന്നതിന് തൊട്ടു മുന്‍പുള്ള കിരണങ്ങള്‍ മഞ്ഞു കണികകളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് നിറംമാറ്റത്തിന് കാരണം. സൂര്യപ്രകാശം വിഘടിച്ചാണ് പിങ്ക് നിറം അനുഭവപ്പെടുന്നത്. വിവിധ വര്‍ണങ്ങളില്‍ ഇത് കാണാറുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റായ കേരള വെതര്‍.ഡോട്ട് ഇന്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."