അധ്യാപക നിയമനം വേഗത്തിലാക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍
കല്‍പ്പറ്റ: തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി അധ്യാപക നിയമനം തുടങ്ങാത്തതില്‍ എച്ച്.എസ്.എ മലയാളം റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി നിയമനം വേഗത്തിലാക്കണമെന്ന് ഡി.പി.ഐയുടെ നിര്‍ദേശമുണ്ടായിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചുവെന്ന് ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിനനുസരിച്ച് അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ജില്ലയിലെ ഭൂരിപക്ഷം വിദ്യാലയങ്ങളിലും താത്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. അരമ്പറ്റക്കുന്ന് സ്കൂളില്‍ അധ്യാപക ബാങ്കില്‍നിന്നു നിയമിച്ചയാളെ പി.എസ്.സി ലിസ്റ്റുവന്നതോടെ മാതൃസ്ഥാപനത്തിലേക്ക് തിരികെ വിളിച്ചു. ഇവിടെ താത്കാലിക അധ്യാപകനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതുപോലെ ജില്ലയിലെ മിക്ക സ്കൂളുകളിലും ഒഴിവുകളുണ്ട്. എച്ച്.എസ്.എ മലയാളം ലിസ്റ്റില്‍നിന്നു മാത്രം 30ശതമാനം നിയമനമാണ് നടത്തുന്നത്. ബാക്കി വരുന്നത് സ്ഥാനക്കയറ്റത്തിനും തസ്തികമാറ്റത്തിനും മാറ്റിവയ്ക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പി.എസ്.സി ചെയര്മാന് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."