സണ്ണിക്കായി കെ.ജി.ടിയുടെ സ്നേഹ സര്‍വിസ്
മാനന്തവാടി: ബോണ്‍ കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം അണമല സ്വദേശി തൈപ്പറമ്പില്‍ സണ്ണിയുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി മാനന്തവാടി, തോല്‍പ്പെട്ടി, അരണപ്പാറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസ് കെ.ജി.ടി സര്‍വിസ് നടത്തി.
കെ.ജി.ടിയുടെ രണ്ട് ബസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സണ്ണിയുടെ തുടര്‍ചികിത്സക്കായി നല്‍കും. അമ്മയും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് 38 കാരനായ സണ്ണിയുടെ കുടുംബം. ചികിത്സാ സഹായത്തിനായുള്ള സര്‍വിസിന്റെ ഫ്ളാഗ് ഓഫ് മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ചു.
എ.എം നിഷാന്ത്, ഫാ. വര്‍ഗിസ് കിഴക്കേടത്ത്, യു.കെ വസന്തകുമാര്‍, ഷിനോജ് അണമല, ശരത്, ബിനീഷ് സംസാരിച്ചു. ബസ് തൊഴിലാളികളുടെ ഇന്നലത്തെ വരുമാനവുമടക്കമാണ് സണ്ണിയുടെ ചികിത്സക്കായി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."