കൊടുവായൂര്‍ രഥോത്സവം 23,24 തിയതികളില്‍
കൊടുവായൂര്‍: കേരളപുരം വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥോത്സവം ഈ മാസം 23,24 തിയതികളില്‍ നടക്കും. രഥോത്സവത്തിന്റെ കൊടിയേറ്റം തിങ്കളാഴ്ച രാവിലെ മണിക്യവാസകത്തിന്റെ കാര്‍മികത്വത്തില്‍ നടത്തി. രഥോത്സവത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഞായറാഴ്ച അര്‍ധരാത്രിയിലെ ഗ്രാമശാന്തിയോടെ തുടക്കമായി. ഇന്നലെ രാവിലെ രാജീവ് കൃഷ്ണയുടെ സോപാനൃത്തവും രാത്രി ഒന്‍പതിന് കാമധേനു വാഹന എഴുന്നള്ളത്തും നടത്തി. രഥോത്സവത്തിന്റെ ആദ്യദിന പരിപാടികള്‍ 23ന് പുലര്‍ച്ചെയുള്ള പൂര്‍ണാഭിഷേകത്തോടെ തുടക്കമാകും. രാവിലെ 6.30ന് ആര്‍ദ്രാദര്‍ശനം, രഥപൂജ, രക്ഷാധരണം, യാത്രാദാനം എന്നിവയും രഥാരോഹണവും നടക്കും. ഒന്‍പതിന് തിരുമഞ്ജനം എഴുന്നള്ളത്ത് ഉച്ചകഴിഞ്ഞ് മൂന്നിന് രഥം ഗ്രാമപ്രദക്ഷിണം, രാത്രി ഏഴിന് ഭജന്‍, ദീപാരാധന, ക്രമാര്‍ച്ചന എന്നിവയും നടക്കും.
രഥോത്സവത്തിന്റെ രണ്ടാം ദിവസമായ 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന രഥംഗ്രാമ പ്രദക്ഷിണത്തിനൊടുവില്‍ കരിമരുന്ന് പ്രയോഗം നടക്കും. രാത്രി 11ന് കലാമണ്ഡലം കേശവന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും. 25ന് പുലര്‍ച്ചെ 2.30 മുതല്‍ നാലുവരെ പല്ലക്ക് കച്ചേരിയും നാലിന് കുളത്തേരും കരിമരുന്ന് പ്രയോഗവും തുടര്‍ന്ന് മൗനവ്രതം ആരംഭിക്കും.
26ന് രാവിലെ 9.30ന് മഞ്ഞള്‍ നീരാട്ടും രാത്രി എട്ടിന് ധ്വജാവരോഹണവും നടക്കും. 27ന് രാവിലെ 9.30 മുതല്‍ മഹാഭിഷേകം ദീപാരാധന എന്നിവ നടക്കും. തുടര്‍ന്നുള്ള പ്രസാദ വിതരണത്തോടെ രഥോത്സവത്തിനു സമാപ്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."