HOME
DETAILS
MAL
മോഷണവും മാല തട്ടിപ്പറിക്കലും തുടര്‍ക്കഥയാവുന്നു
backup
December 18 2018 | 06:12 AM
ആലത്തൂര്‍: കാവശ്ശേരിയിലും, എരുമയൂരിലും മോഷണവും മാല തട്ടിപ്പറിക്കലും തുടര്‍ക്കഥയാവുന്നു. എരുമയൂരില്‍ ഇന്നലെ വീണ്ടും മാല തട്ടിപ്പറിച്ചു . ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആമയൂര്‍ പാടത്തേയ്ക്ക് നടന്നുപോകുകയായിരുന്ന രണ്ട് പേരുടെ മാലയാണ് ബൈക്കില്‍ വന്ന രണ്ടുപേര്‍ തട്ടിപ്പറിച്ചത്. എരുമയൂര്‍ ആമയൂര്പ്പാടം സ്വദേശി സുന്ദരി (60)യുടെ രണ്ട് പവനും കമല (64)ത്തിന്റെ ഒന്നരപവനുമാണ് നഷ്ടപ്പെട്ടത്.
ഈ മാസം രണ്ടിനാണ് എരുമയൂര്‍ കലയംപറമ്പ് സ്വാമിനാഥന്റെ ഭായ്യ കോമളത്തിന്റെ മൂന്ന് പവനോളം വരുന്ന മാല തട്ടിപ്പറിച്ചത്. കോമളം ദേശീയപാത സര്‍വിസ് റോഡിലൂടെ ഉച്ചയ്ക്ക് നടന്ന് പോകുമ്പോളാണ് ബൈക്കില്‍ വന്ന രണ്ടുപേര്‍ തട്ടിയെടുത്തത്. ആലത്തൂര്‍ പൊലിസ് കേസെടുത്തു അന്വഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."