മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം 26ന്
കൊച്ചി:കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് (ഐ) മധ്യമേഖലാപ്രതിനിധി സമ്മേളനം 26ന് എറണാകുളത്ത് നടത്തും. കേരള പ്രദേശ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് (ഐ) എറണാകുളം ജില്ലാ നേതൃയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പാലക്കാട്, മലപ്പുറം,തൃശൂര്‍,എറണാകുളം എന്നീജില്ലകളില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ചെല്ലാനം ഫിഷിങ്ങ് ഹാര്‍ബര്‍ ജനകീയസമരത്തിനും വൈപ്പിന്കരയിലെ എല്‍.എന്‍.ജി ജനകീയ സമരത്തിനും യോഗം പിന്തുണ പ്രഖ്യാപിച്ചു.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി, മത്സ്യ തൊഴിലാളികളുടെ ഇന്‍ബോര്‍ഡ് ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ക്ക് 28% ടാക്സ് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നേതൃയോഗം പ്രതിഷേധിച്ചു.ജില്ലാപ്രസിഡന്റ് എ.സി ക്ലാരന്‍സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ സുരേഷ് കാരത്താറ്റ്,ആന്റണി കളരിക്കല്‍, സി.കെ ഗോപാലന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."