തൊഴില്‍ നിഷേധത്തിനെതിരേ കിന്‍ഫ്രയിലേക്ക് ചുമട്ട് തൊഴിലാളി മാര്‍ച്ച്
കളമശേരി: കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ വ്യവസായ ശാലകളില്‍ തൊഴില്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കളമശേരി മേഖലയിലെ വിവിധ യൂണിയനുകളില്‍ പെട്ട ചുമട് തൊഴിലാളികള്‍ ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും.
രാവിലെ 9ന് എച്ച്.എം.ടി കോളനി റോഡ് ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് കിന്‍ഫ്ര ഗേറ്റിനു മുന്പില് അവസാനിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണയില്‍ വിവിധ ട്രോഡ് യൂണിയന് നേതാക്കളായ സി കെ മണിശങ്കര്‍ , അഡ്വ കെ പി ഹരിദാസ്, അഡ്വ എം റഹ് മത്തുള്ള, കെ മധുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
എച്ച്.എം.ടി കോളനി, മറ്റക്കാട്, കങ്ങരപ്പടി, തേവക്കല്‍,മണലിമുക്ക് പൂളുകളിലെ സി.ഐ.ടി.യു , ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് യൂനിയനുകളിലെ ചുമട് തൊഴിലാളികളാണ് കിന്‍ഫ്ര പദ്ധതി പ്രദേശത്ത് ചുമട് തൊഴില്‍ ചെയ്തു വരുന്നത്. കിന്‍ഫ്ര പാര്‍ക്കിലെ പുതിയ വ്യവസായ ശാലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് ജോലി നടത്താനുള്ള നീക്കത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."