തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കൊഴുകുന്നത് ലക്ഷക്കണക്കിനു രൂപയുടെ നിരോധിത പുകയിലയുല്‍പ്പന്നങ്ങള്‍
വാളയാര്‍: സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് വന്‍തോതില്‍ നിരോധിത പുകയിലയുല്‍പന്നങ്ങളും കഞ്ചാവു മൊക്കെ എത്തുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍. അതിര്‍ത്തികടന്ന് നിരവധി വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ പിടിക്കപ്പെടുന്നത് നാമമാത്രമാണ്. സംസ്ഥാനത്തെ വിദ്യാര്‍ഥികളെയും ഇതര സംസ്ഥാനതൊഴിലാളികളെയും ലക്ഷ്യമിട്ട് അടുത്തകാലത്തായി വന്‍തോതിലാണ് ഹാന്‍സുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളെത്തുന്നത്. വിപണിയില്‍ ഒരു പാക്കറ്റിന് 40-50 രൂപയുള്ള ഹാന്‍സ് പ്രധാനമായും എത്തുന്നത് കോയമ്പത്തൂരില്‍ നിന്നുമാണ്. സംസ്ഥാനത്തെ മൊത്തവ്യാപാരികള്‍ 400-500 രൂപക്ക് നല്‍കുന്ന 30 പാക്കറ്റുകളടങ്ങുന്ന ഒരു മാലക്ക് കോയമ്പത്തൂരിലെ വില 230 രൂപയാണ്.
ഒരു ചാക്കില്‍ ഇത്തരത്തില്‍ 30 മാലകളടങ്ങുന്ന 20-30 പാക്കറ്റുകള്‍ വരെയുണ്ടാകുമെന്നിരിക്കെ ഒരു ആഡംബരക്കാറില്‍ ഇത്തരത്തിലുള്ള പത്ത് ചാക്കുകള്‍ വരെ നിഷ്പ്രയാസം കടത്താനാകും. തൃശൂര്‍, മലപ്പുറം, എറണാകുളം, കോവിക്കോട് ജില്ലകളികലേക്കാണ് വാളയാര്‍ വഴി കൂടുതലായും ഇത്തരം ലഹരി വസ്തുക്കള്‍ പോകുന്നത്. ഇത്തരത്തില്‍ പത്തു ചാക്കുകള്‍ക്ക് തമിഴ്‌നാട്ടിലെ വില 72,000-രൂപയാണ്. കടത്തുകാര്‍ക്ക് സംഘങ്ങള്‍ നല്‍കുന്നത് 10000- രൂപയും ചെലവുമാണ്. ഇത് ലക്ഷ്യത്തിലെത്തുമ്പോള്‍ സംഘങ്ങള്‍ക്ക് ഇവ വില്‍ക്കുന്നതു വഴി ലഭിക്കുന്നത് മൂന്നര ലക്ഷത്തോളം രൂപയാണ്.
ഒരു വ്യക്തിതന്നെ പ്രതിമാസം നാലും-അഞ്ചും തവണ ഇത്തരത്തില്‍ കടത്തുന്നതായാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നു പിടിച്ച വാഹനത്തിലെ ഡ്രൈവര്‍ തന്നെ ഇതിനുമുമ്പും കടത്തിയതായി ഉദ്യോഗസ്ഥരോട് പറയുന്നു. പാലക്കാട് മാര്‍ക്കറ്റില്‍ 30 എണ്ണമടങ്ങുന്ന ഒരു ബണ്ടില്‍ 400 നു വില്‍ക്കുമ്പോള്‍ കോയമ്പത്തൂരില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നും 300 രൂപക്ക് വില്‍ക്കാന്‍ രഹസ്യമായെത്തുന്ന സംഘങ്ങളുമുണ്ട്.
തമിഴ്‌നാട്ടില്‍ നേരത്തേ പരസ്യമായിവില്‍പന നടത്തിയിരുന്ന ഹാന്‍സുള്‍പ്പെയുള്ള പുകയില ഉല്‍പന്നങ്ങള്‍ക്കിപ്പോള്‍ നിരോധനമുണ്ടെങ്കിലും ഇവയുടെ മൊത്ത വില്‍പന വ്യാപകമാണ്. സംസ്ഥാനത്തെ സ്‌കൂളുകള്‍, ക്യാംപസ് എന്നിവടങ്ങളിലാണ് ഇത് കൂടുതലായും വില്‍പന നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഒന്നരടണ്‍ ഹാന്‍സ് ആണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെങ്കിലും ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും കണക്ക് ഞെട്ടിക്കുന്നതാണ്.
പിടിക്കപ്പെടുന്നവര്‍ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്താല്‍ ഉടന്‍ തന്നെ ജാമ്യത്തിലിറങ്ങുകയും തുടര്‍ന്ന് ഈ ജോലിയില്‍ തന്നെ സജീവമാവുകയും ചെയ്യുന്നു. ജി.എസ്.ടി വന്നതോടെ അതിര്‍ത്തിയിലെ പരിശോധനകള്‍ പേരിനു മാത്രമായത്തോടെ സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്കും വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."