റോഡ് തടഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പിഴ ശിക്ഷ
കാഞ്ഞങ്ങാട്: അനധികൃതമായി സംഘം ചേര്‍ന്ന് റോഡ് തടഞ്ഞു ഗതാഗതം തടസപ്പെടുത്തിയ കേസില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) എണ്ണൂറ് രൂപ വീതം പിഴശിക്ഷ വിധിച്ചു.
2015 നവംബര്‍ 23 ന് വൈകുന്നേരം പരപ്പ എടത്തോട് റോഡില്‍ അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തിയ ബളാലിലെ പൂച്ചക്കാടന്‍ വീട്ടില്‍ പി.കെ.രാമചന്ദ്രന്‍ (54), ബളാല്‍ ചേംപ്ലാനിക്കല്‍ ഷാജി തോമസ് (48), അരീക്കര രാമകൃഷ്ണന്‍ (40), ബളാല്‍ ഇടശ്ശേരിയില്‍ ബാബു എന്ന ജേക്കബ്ബ് ഇ.ജെ (45), ബളാല്‍ പൊടിപ്പള്ളത്തെ സി.നാരായണന്‍ (45), പരപ്പ പള്ളത്തുമലയിലെ വി.വി പ്രശാന്ത് (37), എടത്തോട് നാരംതട്ട എന്‍.സുരേഷ് (36) എന്നിവരെയാണ് പിഴയടക്കാന്‍ കോടതി ശിക്ഷിച്ചത്. ഈ കേസില്‍ എട്ടാം പ്രതിയായ എടത്തോട് കായക്കുന്നിലെ രജീഷ് ഒളിവിലായതിനാല്‍ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."