മട്ടാഞ്ചേരി ബോട്ടുജെട്ടി ഡ്രഡ്ജിങ്ങിന് തുറമുഖ ട്രസ്റ്റ് കരാര്‍ നടപടി തുടങ്ങി
മട്ടാഞ്ചേരി: ചെളി അടിഞ്ഞുകൂടിയും മാലിന്യത്താലും പ്രതിസന്ധിയിലായ മട്ടാഞ്ചേരിയിലെ ബോട്ടുജെട്ടി ഡ്രഡ്ജിങ്ങിന് കൊച്ചി തുറമുഖ ട്രസ്റ്റ് കരാര്‍ നടപടി തുടങ്ങി. വര്‍ഷങ്ങളായുള്ള ജനകീയാവശ്യമായിരുന്നു ജെട്ടി ഡ്രഡ്ജിങ്ങ്.
കൊച്ചി കായലില്‍ സര്‍വ്വീസ് നടത്തുന്ന ജലഗതാഗത യാത്രാബോട്ടുകളും. ഒട്ടേറെ വിനോദ സഞ്ചാര സ്വകാര്യ ബോട്ടുകളും നങ്കുരമിടുന്ന പ്രധാന ജെട്ടിയാണ് മട്ടാഞ്ചേ രിയിലെത്. ചെളി അടിഞ്ഞ് കുടിയത് മൂലം വേലിയേറ്റ വേളയിലാണ് ഇവിടെ യാത്രാബോട്ടുകള്‍ അടുപ്പിക്കാ റുള്ളുവെന്ന് ബോട്ട് തൊഴിലാളികള്‍ പറഞ്ഞു.
38ലക്ഷം രൂപയാണ് കരാര്‍ തുക.ജെട്ടിക്ക് സമീപത്തെ ചെളി നീക്കം ചെയ്ത് ഏത് ഘട്ടത്തിലും ബോട്ട് അടുപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നതാണ് കരാര്‍. സമയബന്ധിത മായി കരാര്‍ജോലികള്‍ പുര്‍ത്തിയാക്കണം.
മട്ടാഞ്ചേരിബോട്ടുജെട്ടി ഏരിയാ ഡ്രഡ്ജിങ്ങ് പുര്‍ ത്തിയാക്കുന്നതോടെ ഓട്ടേറെ സ്വകാര്യ ടുറിസ്റ്റ് ബോട്ടുകള്‍ ഇവിടെയെത്തുമെന്നാണ് കണക്ക്ക്കുട്ടല്. നിലവില്‍ പത്ത് യാത്രാബോട്ട് സര്‍വ്വീസുകളാണ് ഇവിടെ നിന്നുമുള്ളത്. ചില ഘട്ടങ്ങളിലിത് ബോട്ട് നങ്കുരമിടാന്‍ കഴിയാതെ അവസാന നിമിഷം റദ്ദാക്കാറുമുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നതാണ് സാധാരണക്കാരുടെ സന്തോഷം.സീസണ് കാലത്ത് നിലവില്‍ പ്രതിദിനം 20 30 ബോട്ടുകള്‍ വരെ ജെട്ടിയിലെ ത്താറുണ്ട്.
ഇനിയിത് 70 വരെയായി ഉയരുമെന്നാണ് ചെറുകിട കരകൗശല കച്ചവടകാര് പറയുന്നത്.ഒപ്പം ടുറിസ്റ്റുകള്‍ക്കും സന്തോഷം പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."