നെല്ലിയാമ്പതിയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിയുന്നു
പാലക്കാട് : വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിയുമ്പോഴും അതിനെതിരെ യാതൊരു നടപടിയുമെടുക്കാതെ ഗ്രാമപഞ്ചായത്തും,വനംവകുപ്പും ഒഴിഞ്ഞുമാറുകയാണ്. പാലക്കാട് കേന്ദ്രമായുള്ളഗ്രീന് ഗാര്‍ഡ്സ് ഓഫ് ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ മാസവും പ്ളാസ്റ്റിക് ക്ലീനിംഗ് ക്യാംപുകള്‍ സംഘടിപ്പിച്ചു പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്നതൊഴിച്ചാല്‍, ഗ്രാമ പഞ്ചായത്തിന് ഒരു ഉത്തരവാദിത്യവും ഇല്ലാത്ത മട്ടാണ് .കൂടുതലുംവെള്ളം നിറച്ച പ്ളാസ്റ്റിക് കുപ്പികളൂം,പ്ളാസ്റ്റിക് പാക്കറ്റുകളുമാണ് ഇവിടെ ഉപേക്ഷിക്കുന്നത്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും 350 കിലോ പ്ളാസ്റ്റിക് മാലിന്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശേഖരിച്ചു മാറ്റിയത് .സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും എത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരില്‍ അധികവും സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് നെല്ലിയാമ്പതിയില്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തുന്നത്.പുറമെ നിന്ന് യാതൊരു സഹായവും ഇവര്‍ക്ക് കിട്ടുന്നില്ല.
ഇവിടെ നിന്നും ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തമിഴ്നാട്ടിലെ ഒരു കമ്പനിയിലേക്ക് കൊടുത്തു വിടുകയാണ് ചെയ്യുന്നത്.പ്ളാസ്റ്റിക് ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്കും ഭീക്ഷണിയാണ്.പക്ഷെ,ഇവിടെ എല്ലായിടത്തും മാലിന്യങ്ങള്‍ ഇടുന്നുണ്ട്. വനത്തിനകത്ത്് പ്ളാസ്റ്റിക് ഇട്ടാലും നടപടിയെടുക്കുന്നുമില്ല.ഗ്രാമപഞ്ചായത്തും,വനംവകുപ്പും തമ്മില്‍ പഴിചാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് .ഒരു മാസം 10,000ത്തോളം സഞ്ചാരികള്‍ ഇവിടേക്ക് വരുന്നുണ്ടെങ്കിലും ഇവരെ നിയന്ത്രിക്കാനും സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്.എല്ലാംകാര്യങ്ങളും തോന്നിയപോലെയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."