കാളവണ്ടി ഓട്ടമത്സരം ചൂതാട്ടമത്സരമായി മാറുന്നു
വണ്ടിത്താവളം: അനധികൃത കാളവണ്ടിയോട്ട മത്സരം വ്യാപകമാകുന്നു. നടപടിയെടുക്കാതെ പോലീസ് അതിര്‍ത്തി പ്രദേശങ്ങളായ ഗണപതിപാളയം, കുപ്പാണ്ടകൗണ്ടന്നൂര്, നടുപ്പുണ്ണി, എരുത്തേമ്പതി, വടകരപ്പതി, വേലന്താവളം, ചെമ്മണാമ്പതി, മുതലമട എന്നീ പ്രദേശങ്ങളിലാണ് അനധികൃതമായി കാളവാണ്ടിയോട്ടമല്സരങ്ങള് വ്യാപകമായിട്ടുള്ളത്. അയ്യായിരം രൂപമൂതല്‍ അന്‍പതിനായിരം രൂപവരെ ഒരു മല്‍സരത്തിന് തുക നിശ്ചയിച്ചാണ് മല്‍സരം നടക്കുന്നത.് വിജയിച്ചാല്‍ തോല്ക്കുന്നവന് ജയിക്കുന്നവര്‍ക്ക്് പൈസ നല്കുന്ന ചൂതാട്ടമല്സരമായി മാറിയ കാളവണ്ടി ഓട്ടമല്സരത്തിനെതിരെ നടപടിയെടുക്കുവാന്‍ മൃഗസംരക്ഷണ വകുപ്പും പൊലീസും തയ്യാറാവാത്തത് മല്‍സരം നടത്തിപ്പുകാര്‍ക്ക് സഹായകമായി മാറി.മാരക ആയുധങ്ങള്‍ ഉപയോഗിച്ചും കുത്തിപരുക്കേല്പ്പിട്ടും ഷോക്ക് അടിപ്പിച്ചുമാണ് കാളകളെ വണ്ടികളില്‍ ഘടിപ്പിച്ച് മല്‍സരത്തിന് ഓടിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ട പൊലീസ് നോക്കുകുത്തിയാവുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാളവണ്ടി ഓട്ടമല്‍സരങ്ങള്‍ പലപ്പോഴും റോഡിലെ ഗതാഗതങ്ങള്‍ തടസ്സപ്പെടുവാനും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതും പതിവായിട്ടുണ്ട്. കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ പ്രത്യേകം പരിശോധനകള്‍ നടത്തി കാളവണ്ടി ഓട്ടമല്‍സരം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."