ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ മലയാളി സംഘത്തിന്റെ മോഹിനിയാട്ടം
മാന്നാര്‍ : ന്യൂസിലാന്‍ഡ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ആദ്യമായി ന്യസിലാന്‍ഡ് പാര്‍ലമെന്റില്‍ അനുമതി. മാന്നാര്‍ സ്വദേശിനി വിഷ്ണുപ്രിയയ്ക്കും സംഘത്തിനുമാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആദ്യമായിട്ടാണ് ന്യൂസിലാന്‍ഡ് മലയാളിസമാജത്തിന് പാര്‍ലമെന്റ് ഹൗസില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വേദി ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ അവതരിപ്പിച്ചിരുന്നു.
ഇതോടൊപ്പമാണ് മോഹിനിയാട്ടവും അരങ്ങേറിയത്. ന്യൂസിലാന്‍ഡ് റവന്യുമന്ത്രി ജൂഡിറ്റ് കോളിന്‍സ് മുഖ്യഅതിഥിയായിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉദ്യോഗസ്ഥനൊപ്പം കന്വന്ജിത്സിങ്ങ് ബക്ഷി എം.പി. ചടങ്ങില്‍ പങ്കെടുത്തു.മാന്നാര്‍ കുട്ടമ്പേരൂര്‍ കൈമളേത്ത് വീട്ടില്‍ വിഷ്ണുപ്രിയ കഴിഞ്ഞ അഞ്ച് വര്‍ഷമായി ന്യൂസിലാന്‍ഡില്‍ വനം-കാര്‍ഷിക മന്ത്രാലയത്തില്‍ കെമിക്കല്‍ അനലിസ്റ്റായി ജോലി ചെയ്തുവരികയാണ്. ഭര്‍ത്താവ് ബിനു ഗോപിനാഥ് ഓക്ലാന്‍ഡിലെ ജനീവ ഫൈനാന്‍സിലെ ഉദ്യോഗസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."