മദ്റസകളുടെ പുരോഗതിക്കുള്ള ആവേശം മാതൃകാപരം: ആലിക്കുട്ടി മുസ്ലിയാര്
പാനൂര്‍: മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിയ്ക്കുമായി പ്രവര്‍ത്തിക്കുവാന്‍ സമൂഹം കാണിക്കുന്ന ആവേശം മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍.കെ ആലിക്കുട്ടി മുസ്ലിയാര്.
പാനൂര്‍ മുസ്ലിം ജമാഅത്ത് മദ്റസത്തുല്‍ ബദ്രിയ്യ ബിയില്‍ പുതുതായി നിര്‍മ്മിക്കുന്ന മദ്റസ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രൊഫസര്‍.കെ ആലിക്കുട്ടി മുസ്ലിയാര്.കേരളത്തില്‍ ഇന്ന് കാണുന്ന മത വിജ്ഞാന പുരോഗതിയുടെ പിന്നില്‍ പണ്ഡിതന്മാരുടെയും പൗര പ്രമുഖരുടെയും കൂട്ടായ പരിശ്രമങ്ങളാണ്. വിജ്ഞാന പ്രസരണത്തിന് ഉതകുന്ന തരത്തില്‍ നാട്ടിലെങ്ങും പുതിയ സംരംഭങ്ങള്‍ ഉയരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്,സമസ്ത ഓര്‍ഗനൈസര്‍മാരായ എ കെ ആലിപ്പറമ്പ്,സി പി ഉമര്‍ മൗലവി വയനാട്,ശരീഫ് ദാരിമി മഹല്ല് ഭാരവാഹികളായ സഹില്‍ വൈലിത്തറ,എച്ച്.നവാസ് മുണ്ടകകണ്ടം, ഷഫീഖ് റഹ്മാന് തുണ്ടില്‍,ഹനീഫ കുന്നുതറ,എ അബ്ദുല്‍ഖാദര്‍ പുത്തന്‍പുര വടക്കതില്‍,അഷറഫ് വടക്കേ കടമ്പോലില്,മശ്ഹൂര്‍ പൂത്തറ,ഹബീബ് തത്തേത്ത്,നജുമുദ്ധീന്‍,പി ടി എ ഭാരവാഹികളായ എ ഷാജഹാന്,സുഹൈല്‍ കുരുടു മാവുങ്കല്‍,ഉവൈസ് കുഞ്ഞിതയ്യില്‍,ശരീഫ് ആഞ്ഞിത്തറ,യു അബ്ദുല്‍വാഹിദ് ദാരിമി,ഹാഫിള് കെ കെ എം സലീം ഫൈസി, ഹനീഫ ഫൈസി,കെ കെ നാസര്‍ മുസ്ലിയാര്,കെ കെ എ സലീം ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."