കാട്ടാന ശല്യം: മൂത്തേടം ചീനിക്കുന്നില്‍ വ്യാപകനാശം
കരുളായി: മൂത്തേടം പഞ്ചായത്തിലെ ചീനിക്കുന്നില്‍ കാട്ടാന വന്‍തോതില്‍ കൃഷി നശിപ്പിച്ചു. ചീനിക്കുന്ന് തുപ്പിലിക്കാടന്‍ അബ്ദുല്‍ ജലീലിന്റെ ര@ണ്ട് തെങ്ങ്, നാല്‍പതോളം കുലച്ച വാഴകള്‍, അരയേക്കറോളം വരുന്ന പച്ചക്കറി പന്തല്‍, കൃഷിനനക്കാനുപയോഗിക്കുന്ന പൈപ്പ്, വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറുന്നത് തടയാന്‍ സ്ഥാപിച്ച സൗരോര്‍ജവേലി എന്നിവയും സമീപത്തുള്ള കോഴിഫാമിന്റെ ഒരു ഭാഗവും മുണ്ട@മ്പ്ര ഉമ്മറിന്റെ ഒരുതെങ്ങുമാണ് ആന നശിപ്പിച്ചത്. നാലേക്കറില്‍ കൃഷി നടത്തുന്ന ജലീലിന് അന്‍പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ സമീപത്തെ ചായക്കട തുറക്കാനെത്തിയയാളാണ് ഒറ്റയാനെ കണ്ട@ത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേക്ക് ഓടിച്ചത്. ആന നാട്ടിലിറങ്ങുന്നത് തടയാന്‍ കെട്ടിയ കരിങ്കല്‍ ഭിത്തി ചാടിക്കടന്നാണ് ആന ജനവാസ മേഖലയിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിങ്കല്‍ ഭിത്തിക്കു മുകളില്‍ ഇട്ടിരുന്ന സൗരോര്‍ജ വേലി പ്രവര്‍ത്തനരഹിതമായതാണ് ആന മതില്‍ ചാടിക്കടക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ര@ണ്ട് മാസം മുന്‍പ് തീക്കടിയില്‍ ഒരാന ഷോക്കേറ്റ് ചെരിഞ്ഞതിനെ തുടര്‍ന്നാണ് മതിലിനു മുകളിലൂടെയുള്ള സൗരോര്‍ജവേലി പ്രവര്‍ത്തനരഹിതമായത്.
ആനശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഡി.എഫ്.ഒ യുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് ഉടനെ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ തകരാര്‍ പരിഹരിച്ചിട്ടില്ല. എത്രയും വേഗം ആന നാട്ടിലിറങ്ങുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."