മോഷ്ടാക്കളുടെ ശല്യം രൂക്ഷം
പുത്തനത്താണി: കല്‍പകഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായി. പ്രധാനമായും മോഷണങ്ങളും ശ്രമങ്ങളും നടക്കുന്നത് വ്യപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് പുത്തനത്താണിയിലെ രണ്ടു വസ്ത്രാലയങ്ങളിലാണ് മോഷണം നടന്നത്. ഒന്നില്‍നിന്ന് രണ്ടായിരത്തോളം രൂപ മോഷ്ടിച്ചു. മറ്റൊന്നില്‍ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
ഇതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ വെള്ളിയാഴ്ച വൈലത്തൂരിലെ ടെക്‌സ്റ്റയില്‍സ്, കെ.എം സ്‌റ്റോറില്‍നിന്ന് 2500 രൂപയും സിഗരറ്റും, പച്ചക്കറി കടയുടെ ഷട്ടര്‍ തകര്‍ത്തു മോഷണ ശ്രമം, തേങ്ങാകട, എന്‍.ടു ബേക്കറിയില്‍ നിന്നും 1500 രൂപ, ഭാരത് സ്റ്റോര്‍ സ്‌റ്റേഷനറി, ബ്യൂട്ടി ഹെയര്‍ ഡ്രസ്സസില്‍നിന്ന് ആയിരം രൂപ, എ.പി സ്റ്റോര്‍ തുടങ്ങിയവയിലാണ് മോഷണങ്ങള്‍ നടന്നത്.
ഇതോടെ മറ്റു വ്യാപാര സ്ഥാപന ഉടമകളും ആശങ്കയിലായിരിക്കുകയാണ്. ടൗണില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവര്‍ക്കൊന്നും പിടികൊടുക്കാതെയാണ് മോഷണങ്ങള്‍ നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."