കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ ഷാഡോ പൊലിസ്
തിരൂരങ്ങാടി: കുട്ടിഡ്രൈവര്മാര്ക്കെതിരേ പൊലിസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്താനാണ് പൊലിസ് ആലോചിക്കുന്നത്.
തിരൂരങ്ങാടി പൊലിസ് സ്റ്റേഷന് പരിധിയിലെ സ്കൂളുകളിലേക്ക് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ലൈസന്‍സില്ലാതെ ബൈക്കുകള്‍ ഓടിച്ചുപോകുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലിസ് പരിശോധനയുമായി രംഗത്തിറങ്ങുന്നത്.
വിദ്യാര്ഥികള്ക്കെതിരേ നടപടിക്കൊരുങ്ങുന്ന കാര്യം അതാത് സ്കൂള്‍ അധികൃതരെ രേഖാമൂലം അറിയിക്കും. ഓരോ സ്കൂളിലും തിരൂരങ്ങാടി പൊലിസ് സ്റ്റേഷനില്‍നിന്നുള്ള ഷാഡോ പൊലിസിനെ നിയോഗിക്കാനാണ് ആലോചന.
ഇത്തരം വാഹനങ്ങള്‍ സൂക്ഷിക്കുന്ന വീട്ടുടമകള്‍ക്കെതിരെയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കെതിരെയും കേസെടുക്കുമെന്ന് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു. വിദ്യാര്‍ഥികളില്‍നിന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പൊലിസ് സ്റ്റേഷനിലെത്തിക്കും. ഇതിന് ചിലവാകുന്ന തുക വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് ഈടാക്കും.
കൂടാതെ കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ റോഡിലും പരിശോധന നടത്തുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."