പദ്ധതി നിര്‍വഹണം: ജില്ലയില്‍ 46.41 ശതമാനം
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്നില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 66.76 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തുകളില്‍ 78.02 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കി കൂട്ടിലങ്ങാടി പഞ്ചായത്തുമാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളത്. താനൂര്‍ ബ്ലോക്കും 62.80 ശതമാനം പ്രവത്തികളും പൂര്‍ത്തിയാക്കി. ജില്ലയില്‍ 15പഞ്ചായത്തുകള്‍ 50 ശതമാനവും,19 പഞ്ചായത്തുകള്‍ 40 ശതമാനത്തിലേറെയും പദ്ധതികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ല പദ്ധതി നിര്‍വഹണത്തില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. 642.81 കോടിയുടെ പദ്ധതികളാണ് സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ടത്.ന
ഇതില്‍ 298.33 കോടികളുടെ പ്രവൃത്തികളും(46.41 ശതമാനം)പൂര്‍ത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രവൃത്തികള്‍ ഇതിനകം 44.68 ശതമാനമാണ് പൂര്‍ത്തിയാക്കിയത്. നഗരസഭകളില്‍ വളാഞ്ചേരി(49.87), പെരിന്തല്‍മണ്ണ(49.45), മലപ്പുറം(46.21) എന്നിവരാണ് മുന്‍നിരയില്‍. മഞ്ചേരി(35.85), തിരൂര്‍(34.42), നിലമ്പൂര്‍(32.54), കോട്ടക്കല്‍(31.84) എന്നിവരാണ് തൊട്ടുപിറകില്‍. ബ്ലോക്ക് പഞ്ചായത്തില്‍ 34.20 ശതമാനത്തിലെത്തിയ നിലമ്പൂര്‍, 38.95 ശതമാനത്തിലെത്തിയ അരീക്കോടുമാണ് പിറകിലുള്ളത്. കാളികാവ്(40.32), തിരൂരങ്ങാടി(43.89), വണ്ടൂര്‍(44.67) എന്നിവര്‍ നാല്‍പത് ശതമാനം പിന്നിട്ടുകളിഞ്ഞു. നന്നംമുക്ക്(74.55 ശതമാനം), പുഴക്കാട്ടിരി(68.97), ചോക്കാട്(65.52), മക്കരപ്പറമ്പ്(59.76), കരുളായി(59.75), തുവ്വൂര്‍(59.72), തെന്നല(59.31), പൊന്മള(58.82), കോഡൂര്‍(57.74), പെരുവളളൂര്‍(57.38), മാറഞ്ചേരി(57.19), മൂത്തേടം(57.18), വേങ്ങര(56.97), വട്ടംകുളം(56.71) പഞ്ചായത്തുകള്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി മുന്‍നിരയിലെത്തി. 32.69 ശതമനം മാത്രം പൂര്‍ത്തിയാക്കിയ വാഴക്കാടാണ് ജില്ലയിലെ ഏറ്റവും പിറകിലുള്ള പഞ്ചായത്ത്. എടവണ്ണ(33.13), തേഞ്ഞിപ്പലം(36.33), കല്‍പകഞ്ചേരി(36.65), വളവന്നൂര്‍(36.90)ചീക്കോട്(38.42), പള്ളിക്കല്‍(39), ചെറുകാവ്(39.82), അങ്ങാടിപ്പുറം(40), പുളിക്കല്‍(40.20)ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാളും പദ്ധതി നിര്‍വഹണത്തില്‍ കുതിപ്പാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."