ജീവന്‍ രക്ഷിച്ച ഡോക്ടര്‍ക്ക് കുഞ്ഞിന്റെ സ്‌നേഹോപഹാരം
കാഞ്ഞങ്ങാട്: കൈപ്പുണ്യത്തിന്റെ മൂര്‍ത്തീഭാവമായ കാഞ്ഞങ്ങാടിന്റെ ജനകീയ ഡോ.ഏ.സി പത്മനാഭന് യഥാസമയം രോഗം നിര്‍ണയിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന കുഞ്ഞിന്റെ സ്‌നേഹോപഹാരം.
കുഞ്ഞുങ്ങളുടെ സ്വന്തം ഡോക്ടറായ കാഞ്ഞങ്ങാട്ടെ ഏ.സി പത്മനാഭന് ടി.കെ.കെ ഫൗണ്ടേഷന്റെ പത്താമത് പുരസ്‌കാരം കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ഏ.കെ ശശീന്ദ്രന്‍ സമര്‍പ്പിച്ച ചടങ്ങിലാണ് ജീവിതത്തിലേക്ക് പിച്ച വച്ച് നടക്കുന്ന അഞ്ചു വയസ്സുകാരി ഹയ ഫാത്തിമ തന്നെ ചികിത്സിക്കുന്ന ഡോ.എ.സി പത്മനാഭന് പുഷ്‌പോപഹാരം നല്‍കിയത്.
ആറ് മാസം പ്രായമായപ്പോള്‍ സാധാരണ ഗതിയില്‍ ചുമയും പനിയും ബാധിച്ച് ഡോക്ടര്‍ പത്മനാഭനെ സമീപിച്ചപ്പോഴാണ് ഗുരുതരമായ അസുഖമുള്ളതായി കണ്ടെത്തിയ ഹയാഫാത്തിമ എന്ന പിഞ്ചു കുഞ്ഞിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി മംഗ്‌ളൂരുവിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ മുരളീധര്‍ പൈയ്ക്ക് കൈമാറിയത്. തുടര്‍ന്ന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഡോ.പത്മനാഭന്‍ ചികില്‍സിച്ച് ഭേദമാക്കിയ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പ്രതീകമായിട്ടാണ് ഉപഹാരം നല്‍കിയത്. പത്മനാഭന്‍ ഡോക്ടറുടെ തക്കസമത്തുള്ള രോഗനിര്‍ണയമാണ് കുഞ്ഞിന് തുണയായത്. ഇപ്പോള്‍ പരപ്പ സെന്റ് മേരീസ് സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിനിയായ ഹയാഫാത്തിമ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഡോക്ടര്‍ പത്മനാഭന് പൂച്ചെണ്ട് നല്‍കിയപ്പോള്‍ ഡോക്ടര്‍ കുഞ്ഞിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയായിരുന്നു.
ആതുര ശുശ്രൂഷാരംഗം വ്യാപാരവല്‍ക്കരിക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ക്ക്‌പോലും രോഗം ബാധിക്കുകയും ചെയ്ത വര്‍ത്തമാനകാലത്ത് പത്മനാഭന്‍ ഡോക്ടര്‍ നല്‍കുന്ന നന്മയുടെ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞ് വരുന്ന ഇക്കാലത്ത് പത്മനാഭന്‍ ഡോക്ടറുടെ സേവനത്തെ വിവിധ മേഖലകളിലുള്ളവര്‍ പുകഴ്ത്തി. ഫൗണ്ടേഷന്‍ ട്രഷറര്‍ ഏ.വി. രാമകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സിക്രട്ടറി ടി. മുഹമ്മദ് അസ്ലം, കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."