HOME
DETAILS
MAL
തീരദേശസേന രണ്ടാംദിവസവും തെരച്ചില്‍ നടത്തി
backup
August 08 2017 | 07:08 AM
രാജപുരം: നാലു വയസുകാരി സന ഫാത്തിമയെ കണ്ടെത്താന്‍ തീരദേശ പൊലിസ് രണ്ടാം ദിവസവും തെരച്ചില്‍ നടത്തി. കഴിഞ്ഞദിവസം വൈകുന്നേരം തെരച്ചില്‍ നിര്‍ത്തിയ ബളാംതോടു നിന്നാണ് ഇന്നലെ വീണ്ടും തെരച്ചില്‍ തുടര്‍ന്നത്. അന്താരാഷ്ട്ര നീന്തല്‍ താരം എം.ടി.പി സൈഫുദ്ദീന്റെ നേതൃത്വത്തില്‍ പുലിക്കടവ് അണക്കെട്ട് പരിസരം വരെയാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ബളാംതോട് തെരച്ചില്‍ തുടങ്ങുന്നതിന് മുമ്പ് സനയെ കാണാതായതായി സംശയിക്കുന്ന ബാപ്പുങ്കയം ഭാഗത്തും പരിശോധന നടത്തിയിരുന്നു. ഇവിടുത്തെ രണ്ട് തുരുത്തുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. പി. കരുണാകരന് എം.പി സനയുടെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."