HOME
DETAILS

ജീവനെടുക്കാന്‍ കല്ല്‌വെട്ട് കുഴികള്‍

  
backup
August 08 2017 | 07:08 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e2%80%8c%e0%b4%b5%e0%b5%86

 

കാഞ്ഞങ്ങാട്: ജില്ലയിലെ കല്ല് വെട്ട് കുഴികള്‍ മനുഷ്യന്റെ ജീവനെടുത്ത് തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നിരവധി കല്ലുവെട്ട് കുഴികളുള്ള കാസര്‍കോട് കൊല്ലങ്കാനത്തടക്കം ഒരിടത്തും കുഴികള്‍ക്ക് സുരക്ഷാ വേലികള്‍ ഒരുക്കിയിട്ടില്ല. ജില്ലയില്‍ എത്ര കല്ല്‌വെട്ട് കുഴികള്‍ ഉണ്ടെന്നുള്ള കണക്കും അധികതരുടെ പക്കലില്ല. വെള്ളം കയറിയ ഓവുചാലില്‍ വീണ് രാജപുരത്തെ സന ഫാത്തിമയെന്ന നാലുവയസുകാരിയെ കാണാതായെന്ന് സംശയിച്ച് പുഴയിലും മറ്റും തിരച്ചില്‍ നടത്തവെയാണ് ഞായറാഴ്ച്ച കൊല്ലമ്പാറ പയ്യംങ്കുളത്തെ പി.ജെ ജോസഫ്- ആലിസ് ദമ്പതികളുടെ മകന്‍ അഖില്‍ ജോസഫ് (22) കരിന്തളം കരയടുക്കത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് മരിച്ചത്. എന്നിട്ടും കല്ലുവെട്ട് കുഴികള്‍ക്ക് സുരക്ഷാ വേലിയൊരുക്കാനുള്ള നിര്‍ദേശം പോലും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല.
നഗരങ്ങളില്‍ ഉണ്ടാവുന്ന കൃതിമ വെളളപ്പൊക്കം തടയാന്‍ ഓടകള്‍ വൃത്തിയാക്കി വെക്കണമെന്നും ഉപയോഗ ശുന്യമായ കുഴല്‍ കിണറുകള്‍ അടക്കണമെന്നും കല്ലുവെട്ടു കുഴികള്‍ക്ക് ചുറ്റും വേലി കെട്ടി സംരക്ഷിച്ചു അപകടങ്ങള്‍ ഒഴിവാക്കണമെന്നും കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പെ ജില്ലാ ഭരണകൂടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കല്ലുവെട്ടു കുഴികളുടെ ലിസ്റ്റ് തയാറാക്കിയ ശേഷം ഉടമസ്ഥനെ നേരിട്ട് കണ്ട് നോട്ടീസ് നല്‍കണമെന്നും ഉടമസ്ഥരെ കൊണ്ട് കല്ലുവെട്ട് കുഴികള്‍ക്ക് സുരക്ഷാ വേലി കെട്ടണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് കാറ്റില്‍ പറന്നതിന്റെ ഫലമാണ് ഇന്നലെ ഒരു ജീവന്‍ പൊലിയാന്‍ കാരണമായത്.
മഴക്കാലമായതോടെ കുട്ടികളും മുതിര്‍ന്നവരും കല്ല്‌വെട്ട് കുഴികളില്‍ കുളിക്കാനെത്തുന്നത് പതിവാണ്. കുഴികള്‍ക്ക് സുരക്ഷാ വേലിയുണ്ടെങ്കില്‍ ആര്‍ക്കും കുഴികളില്‍ ഇറങ്ങാന്‍ കഴിയില്ല. 2009 നവംബര്‍ ഒന്‍പതിന് ഉദുമക്കടുത്ത് പാലക്കുന്ന് കോട്ടപ്പാറയില്‍ രണ്ടര വയസുകാരന്‍ 12 അടി താഴ്ച്ചയുള്ള കല്ല് വെട്ട് കുഴിയില്‍ വീണ് മരണപ്പെട്ടപ്പോഴും 2006 ല്‍ കാഞ്ഞങ്ങാടിനടുത്ത് കുണിയയില്‍ സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥി കല്ല്‌വെട്ട് കുഴിയില്‍ വീണ് മരണപ്പെട്ടപ്പോഴും ഇതേ നിര്‍ദേശങ്ങള്‍ അന്നത്തെ ജില്ലാ ഭരണകൂടങ്ങള്‍ നല്‍കിയതാണ്. എന്നാല്‍ ഉത്തരവ് നടപ്പാവാതായതോടെ ജീവനെടുക്കുന്ന കുഴികളായി കല്ല് വെട്ട് കുഴികള്‍ മാറിയെന്ന് മാത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago