HOME
DETAILS

നിയമങ്ങള്‍ നോക്കുകുത്തി; ചെറുമത്സ്യങ്ങള്‍ വേട്ടയാടുന്ന സംഘം സജീവം

  
backup
December 18 2018 | 07:12 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കണ്ണൂര്‍: ചെറുമീനുകളെ പിടിക്കരുതെന്ന നിയമം കര്‍ശനമായി നില നില്‍ക്കുമ്പോഴും വളത്തിന്റെ ചേരുവയ്ക്കായി ചെറുമീനുകളെ പിടിക്കുന്ന സംഘം സജീവം. കണ്ണൂര്‍, കാസര്‍കോട് ജില്ലയോട് ചേര്‍ന്ന കടല്‍ പ്രദേശളിലാണ് ചെറുമത്സ്യങ്ങളെ വേട്ടയാടുന്നത്. 10 സെന്റീമീറ്ററില്‍ താഴെയുള്ള മത്തി, 14 സെന്റീമീറ്ററില്‍ താഴെയുള്ള അയല, ആറു സെന്റീമീറ്ററില്‍ താഴെയുള്ള ചെമ്മീന്‍ എന്നിങ്ങനെയാണ് പിടിക്കാവുന്ന മീനുകളെ സംബന്ധിച്ച അളവ്. 1980ലെ കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ട് പ്രകാരമാണ് ചെറുമീന്‍ പിടിത്തം കേരളത്തില്‍ നിരോധിച്ചത്. നിയമ പ്രകാരം 58 ഇനം മീന്‍ കുഞ്ഞുങ്ങളെയാണ് പിടികൂടാന്‍ പാടില്ലാത്തത്. എന്നാല്‍ നിയമലംഘനം നടത്തിയവരെ ഫിഷറീസ് വകുപ്പ് പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷത്തില്‍ ആറു ബോട്ടുകള്‍ പിടികൂടിയതില്‍ ആറു ലക്ഷം രൂപ പിഴയും അഞ്ചു ചെറു തോണികള്‍ പിടിച്ചതില്‍ 50,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.  രണ്ടു തവണ നിയമലംഘനത്തിന് വിധേയമായ മത്സ്യബന്ധന ബോട്ടുകളുടെയും യാനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്യാനും നിയമമുണ്ട്. ചെറുമീന്‍ പിടിക്കുന്നതിലൂടെ കടലിലെ ആവാസ വ്യവസ്ഥ നശിക്കുന്നുവെന്നും മിക്ക മീനുകളും വംശനാശത്തിന്റെ വക്കിലാണെന്നുമാണ് അധികൃതര്‍ പറയുന്നത്. തമിഴ്‌നാട്, മംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് നിയമലംഘനത്തിന് പിന്നില്‍. ചെറുമീന്‍ പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരമുളള ലിസ്റ്റില്‍പ്പെടാത്ത മീനുകളുമുണ്ട്. അത്തരത്തിലുള്ളവയാണ് പിടികൂടുന്നതെങ്കില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ലിസ്റ്റില്‍പ്പെട്ട മത്സ്യങ്ങളാണെങ്കില്‍ പിടിക്കപ്പെടുന്ന ബോട്ടുകള്‍ക്കും യാനങ്ങള്‍ക്കും നേരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ ഫിഷറീസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago