HOME
DETAILS

കീക്കാന്‍ സ്‌കൂളില്‍ രണ്ട് കന്നഡ അധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കി

  
backup
August 08 2017 | 07:08 AM

%e0%b4%95%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d

 

കാഞ്ഞങ്ങാട്: കീക്കാന്‍ ആര്‍.ആര്‍.എം.ജി.യു.പി സ്‌കൂളിലെ കന്നഡ ഡിവിഷനിലെ രണ്ട് അധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കിയത് രക്ഷിതാക്കളെ ആശങ്കയിലാക്കി. 110 വര്‍ഷം പഴക്കമുള്ള കന്നഡ, മലയാളം വിഭാഗങ്ങളില്‍ 14 ക്ലാസുകളിലായി 152 കുട്ടികള്‍ പഠിക്കുന്നതാണ് ഈ സ്‌കൂള്‍. ഈ വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ ജൂലായ് 23ന് ബേക്കല്‍ എ.ഇ.ഒ ഇറക്കിയ ഉത്തരവ് സ്‌കൂളില്‍ എത്തിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. കന്നഡ വിഭാഗത്തില്‍ നിലവിലുള്ള നാല് അധ്യാപക തസ്തികകള്‍ ചുരുക്കിയാണ് രണ്ടാക്കിയത്. കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനമാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്.
അജാനൂര്‍ പഞ്ചായത്തിലുണ്ടായിരുന്ന കന്നഡ മീഡിയം സ്‌കൂള്‍ നഷ്ടത്തിലാണെന്ന കാരണത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച് പൂട്ടിയിരുന്നു. ആ പ്രദേശത്തുകാരും ഈ സ്‌കൂളിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ സ്‌കൂളിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു കന്നഡ മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ല. അടുത്തിടെ ഈ വിദ്യാലയത്തിന് തൊട്ടടുത്തായി വിദ്യാഭ്യാസ വകുപ്പിലെ ഒരു ജീവനക്കാരന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച അണ്‍ എയ്ഡഡ് സ്‌കൂളിന്റെ പ്രവര്‍ത്തനവും, ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ടെന്ന് പി.ടി.എയും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കന്നഡ ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രാമചന്ദ്രറാവു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച് ആരംഭിച്ച സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാരിലേക്ക് കൈമാറിയത്. അതിന് ശേഷം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്ന ഈ സ്‌കൂളിലെ രണ്ട് അധ്യാപക തസ്തികകള്‍ കാലങ്ങളായി നിലനിന്ന് വരുന്ന ഒരു സര്‍ക്കാര്‍ ഉത്തരവ് പൊടി തട്ടിയെടുത്ത് നടപ്പാക്കിയതിന് പിന്നില്‍ എ.ഇ.ഒ ഓഫിസിലെ ജീവനക്കാരന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് പി.ടി.എയുടെയും വികസന സമിതിയുടെയും സംയുക്ത യോഗം ചൂണ്ടിക്കാട്ടി.
തീരുമാനം റദ്ദാക്കി തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ മുഖാന്തിരവും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കലക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ബേക്കല്‍ എ.ഇ.ഒ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നേരിട്ടും പി.ടി.എ, വികസനസമിതി ഭാരവാഹികള്‍ നിവേദനം നല്‍കി.
പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി നാളെ രണ്ടിന് സ്‌കൂള്‍ ഹാളില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, ക്ലബുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന നാട്ടുകാരുടെ യോഗം ചേര്‍ന്ന് സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമായി.
പി.ടി.എ യോഗത്തില്‍ പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ്, സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പ്രീതി വിജയന്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ.നാരായണന്‍, കെ.രവിവര്‍മ്മന്‍, പി.രാജന്‍, അരവിന്ദന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ പി.മണികണ്ഠന്‍, നാഗരാജ് സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago