അന്വേഷണ കമ്മിഷന് ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് നിയമിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജില്‍നിന്നു പുറത്താക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അധ്യാപകര്‍ നേതൃത്വംനല്കുന്ന അന്വേഷണ കമ്മിഷനെയാണ് നിയോഗിച്ചിരുന്നത്. ഇവര്‍ നടത്തിയ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് നാലു പേരെ പുറത്താക്കാന്‍ ശുപാര്‍ശ. അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ക്കു സമര്‍പ്പിക്കുന്നതോടെ കുട്ടികളുടെ കാര്യത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്നു തീരുമാനമെടുക്കും. കോളജില്‍ അതിക്രമം കാണിച്ചതിന് 11 എസ്.എഫ്.ഐ പ്രവര്‍ത്തകരെ നേരത്തേ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.ഇവരില്‍ നാലു പേരെയാണ് പുറത്താക്കാന്‍ ശുപാര്‍ശയുള്ളത്. അതേസമയം, അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കു ജില്ലാ കമ്മിറ്റിയില്‍നിന്നു പിന്തുണ ലഭിച്ചിട്ടില്ല. പൊന്നാനിയിലെ പാര്‍ട്ടി നേതൃത്വവും അക്രമത്തെ ന്യായീകരിച്ചു രംഗത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."