ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം: ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ യുവ അറബി അധ്യാപകന്‍
കാഞ്ഞങ്ങാട്: യു.എന്‍ അംഗീകരിച്ച ആറു ലോകഭാഷകളില്‍ ഒന്നായ അറബിഭാഷയുടെ ദിനമാണ് ഡിസംബര്‍ 18. ലോകമെമ്പാടുമുള്ള ഭാഷാപ്രേമികള്‍ പലവിധ പരിപാടികളിലൂടെയും ലോക അറബി ഭാഷാ ദിനം ആഘോഷിക്കുമ്പോള്‍ ഇവിടെ കൊച്ചുകേരളത്തിലും അറബി ഭാഷാ പ്രേമികള്‍ക്ക് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഈ വര്‍ഷത്തെ ദേശീയ ഐ.സി.ടി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജേതാവായി ഹോസ്ദുര്‍ഗ് തെരുവത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ അറബി അധ്യാപകന്‍ റഹ്മാന്‍ മാസ്റ്റര്‍ സംസ്ഥാനത്തിനാകെ അഭിമാനം ആയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നടത്തിയിട്ടുള്ള ഐ.സി.ടി പ്രവര്‍ത്തനങ്ങളുടെ മികവിനാണ് ഈ ദേശീയ അവാര്‍ഡ്. സര്‍വീസില്‍ കയറിയ അന്നു മുതല്‍ ഇന്നു വരെയുള്ള ഓരോ പ്രവര്‍ത്തനങ്ങളും ഐ.സി.ടി അധിഷ്ഠിത മാക്കാന്‍ അദ്ദേഹം അശ്രാന്തപരിശ്രമം ആണ് നടത്തിയത്.
അന്താരാഷ്ട്ര അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞവര്‍ഷം നിര്‍മിച്ച ബ്രോഷര്‍ രാജ്യത്താകമാനം ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷവും അനവധി സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും അറബിഭാഷാ ദിനാഘോഷ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ചുമര്‍ ചിത്രങ്ങളിലും ബ്രോഷറുകളിലും റഹ്മാന്‍ മാഷിന്റെ കരങ്ങളുണ്ട്. അറബി അക്ഷരം പഠിക്കാന്‍ വേണ്ടി പ്രാഥമികതലത്തിലുള്ള കുട്ടികള്‍ക്ക് റഹ്മാന്‍ മാസ്റ്റര്‍ നിര്‍മിച്ച അല്‍ അമാന്‍ വര്‍ക്ക് ബുക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാലയങ്ങള്‍ വരെ ഉപയോഗിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരമാണ്.
ഇതിനെല്ലാം പുറമേ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കുവാനുതകുന്ന ആനിമേഷന്‍ വര്‍ക്കുകള്‍ നിര്‍മിക്കുകയും കേരളത്തിലുടനീളം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അയച്ചുകൊടുക്കുകയും നിരവധിയനവധി ഐ.സി.ടി ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ യുവ അധ്യാപകന്‍.
ഹോസ്ദുര്‍ഗ് തെരുവത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനെ സമ്പൂര്‍ണ ഐ.സി.ടി അധിഷ്ഠിത വിദ്യാലയം ആക്കുന്നതില്‍ ഇദ്ദേഹത്തിന് പങ്ക് വളരെ വലുതാണ് തലശ്ശേരി ശിവപുരം സ്വദേശിയായ അബ്ദുറഹ്മാന്‍ മാഷ് കാഞ്ഞങ്ങാടിന് സേവകനായി ആറ് വര്‍ഷത്തിലേറെയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."