കെ.എ.എസ് സംവരണം; സര്‍ക്കാര്‍ നിലപാട് ദുരുദ്ദേശപരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലെ രണ്ട് സ്ട്രീമുകളിലെ നിയമനം സംവരണം ഒഴിവാക്കുന്നത് ദുരുദ്ദേശപരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
സംവരണ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണിതെനന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സവര്‍ണ ശക്തികളെ പ്രീണിപ്പിക്കാന്‍ സാമൂഹ്യ നീതി മറികടന്ന് സര്‍ക്കാര്‍ നടത്തുന്ന നീക്കം നിയമവകുപ്പ്, പട്ടികജാതി കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ ശുപാര്‍ശകള്‍ തള്ളിയാണ്.
എന്‍.എസ്.എസിനെ പ്രീണിപ്പെടുത്താന് സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നത്. സംവരണ സമൂഹങ്ങളെയും സമാന ചിന്താഗതിക്കാരെയും അണിനിരത്തി പ്രതിരോധിക്കുമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, എ.പി വേലായുധന്‍, പി.സി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."