മാള സബ്ട്രഷറിക്ക് മുന്നിലെ വെള്ളകെട്ട് ദുരിതമാകുന്നു
മാള :സബ് ട്രഷറിക്ക് മുന്നിലെ വെള്ളകെട്ട് ദുരിതമാകുന്നു. വെള്ളകെട്ട് ചാടി കടന്ന് വേണം ഇടപാടുകാര്‍ക്ക് ട്രഷറിയില്‍ എത്താന്‍. വെള്ളകെട്ട് ചാടിക്കടക്കുമ്പോള്‍ ചിലര്‍ ചളിവെള്ളത്തില്‍ വീഴുന്നതായും പരാതിയുണ്ട്.
സബ് ട്രഷറിയില്‍ എത്തുന്നവര്‍ക്ക് കാല്‍ കഴുകാതെ ട്രഷറിയില്‍ കയറാന്‍ കഴിയാതെ വന്നിരിക്കുകയാണ് .പ്രായമായ പല പെന്‍ഷന്‍കാരും ഈ ചെളി വെള്ളത്തില്‍ തെറ്റി വീഴുന്നത് പതിവ് കാഴ്ചയാണ്. 1995 ല്‍ നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനെയും പഞ്ചായത്ത് ബസ് സ്റ്റാന്റിനേയും ബന്ധിപ്പിക്കുന്ന നാനൂറ് മീറ്റര്‍ നീളം വരുന്ന കെ. കരുണാകരന്‍ റോഡിന് അധികൃതരുടെ ഭാഗത്തു നിന്നും തികച്ചും അവഗണനയാണ്. ഈ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ഈ റോഡ് ഇപ്പോള്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. ട്രഷറിയുടെ മുന്‍വശത്തെ വെള്ളകെട്ട് ഒഴിവാക്കാന്‍ റോഡരികില്‍ കാന നിര്‍മ്മിക്കണമെന്നതാണ് ശക്തമായി ഉയരുന്ന ആവശ്യം. സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടാത്ത മുന്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള ഏക റോഡാണിതെന്ന അപകീര്‍ത്തിയും ഈ റോഡിനു സ്വന്തം. പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പണിയുന്ന റോഡ് പോലും ഉദ്ഘാടനം ചെയ്യാന്‍ എം.എല്‍.എയും മന്ത്രിയും വരെ എത്തുമ്പോള്‍ ഇന്നത്തേക്കാള്‍ മൂല്യം കൂടുതലുള്ള 22 വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ വിനിയോഗിച്ച് പണിത ഈ റോഡിന്റെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് വേദിയില്‍ ആളാകാന്‍ കഴിയാത്തതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."