HOME
DETAILS

കാഴ്ചയില്ലാത്തവര്‍ അഭിനയിക്കുന്ന അകകണ്ണിന്റെ പ്രകാശനം 13ന്

  
backup
August 08 2017 | 07:08 AM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8

 

കുന്നംകുളം: കാഴ്ചയില്ലാത്തവര്‍ കാഴ്ചയുള്ളവരായി അഭിനയിക്കുന്ന അകകണ്ണിന്റെ പ്രകാശനം 13ന് നടക്കുമെന്ന് ഭാരവാഹികള്‍ അണിയറക്കാര്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് വര്‍ഷത്തെ പ്രയത്‌നത്തില്‍ കാഴ്ച ശേഷിയില്ലാത്ത 20 പേരെ അഭിനയിപ്പിച്ച അകക്കണ്ണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ്. കാഴ്ചയില്ലാത്തവര്‍ കാഴ്ചയുള്ളവരായി അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രസക്തി. ഞായറാഴ്ച വൈകീട്ട് നാലിന് കുന്നംകുളം കെ.ആര്‍ ഗ്രാന്റ് റസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത മജീഷ്യന്‍ പ്രഫ. ഗോപിനാഥ് മുതുകാട് ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. കാഴ്ചയില്ലാത്ത 100 പേരെ അഭിനയിപ്പിക്കുന്ന അജ്ഞാതര്‍ എന്ന ഫീച്ചര്‍ ഫിലിമിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. സ്‌കൂള്‍ നാടക മോണോആക്ട് വേദിയില്‍ നിരവധി കുട്ടികളെ പരിശീലിപ്പിച്ച ഘഫൂര്‍ അഭിനയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സി.സി.ടി.വി ടി.സി.വി ചാനലില്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ചിരുന്ന വിജേഷ് നാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചടങ്ങില്‍ കുന്നംകുളത്തെ 100 പേര്‍ ചേര്‍ന്ന് മരണാന്തരം തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രം കൈമാറുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
മുന്‍ എം.എല്‍.എമാരായ ബാബു എം പാലിശ്ശേരി, ടി.വി ചന്ദ്രമോഹന്‍, ഡി.വൈ.എസ്.പി പി വിശ്വംബരന്‍, നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍, പ്രശസ്ത സിനിമാ ഗാനരചയിതാക്കാളായ റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, ചലചിത്ര താരങ്ങളായ അനമോള്‍, വൃന്ദമഹേഷ് സംബന്ധിക്കും. സംവിധായകന്‍ ഗഫൂര്‍ അഭിനയ, സി ഗിരീഷ്‌കുമാര്‍, എം.എ കമറുദ്ധീന്‍, ബിജു കാറ്റ് മീഡിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago