25 കിലോ ചന്ദനത്തടിയുമായി മധ്യവയസ്‌കന്‍ പിടിയില്‍
നെയ്യാറ്റിന്‍കര: അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 25 കിലോ ചന്ദനത്തടിയുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി നാഗര്‍ കോവിലില്‍നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ നിന്നുമാണ് വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് അധികൃതര്‍ ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ വില്ലേജില്‍ ശ്രീവരാഹം വടക്കതില്‍ വീട്ടില്‍ പരമേശ്വരന്‍ നായരുടെ മകന്‍ വിജയകുമാരന്‍നായര്‍ (51) ആണ് പിടിയിലായത്.
രണ്ട് ബാഗുകളിലായി ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനത്തടി കടത്തിയത്. വാഹന പരിശോധനയ്ക്കിടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അധികൃതര്‍ വളരെ ദൂരം പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്. ഇതിനു മുന്‍പും പ്രതി ചന്ദനം കടത്തിയതായി എക്‌സെസ് അധികൃതര്‍ പറഞ്ഞു. പ്രതിയെ ഇന്നലെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ദിവസങ്ങള്‍ക്ക് മുന്‍പ് അമരവിള ചെക്ക് പോസ്റ്റില്‍ 18 കിലോ ചന്ദന മുട്ടി അധികൃതര്‍ പിടികൂടിയിരുന്നു.
എക്‌സൈസ് സി.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ എക്‌സെസ് ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, പ്രിവന്റിവ് ഓഫിസര്‍മാരായ ജസ്റ്റിന്‍രാജ്, ഷാജു, ഹര്‍ഷകുമാര്‍, അനീഷ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് ചന്ദനമുട്ടി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."