HOME
DETAILS

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിക്ക് ഉറക്കമില്ലാരാവുകളെന്ന് രാഹുല്‍

  
backup
December 18 2018 | 18:12 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-4

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരേ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു തുടങ്ങിയ തന്ത്രങ്ങള്‍ ശക്തമാക്കിയിരിക്കേയാണ് ബി.ജെ.പിയേക്കാള്‍ ഒരുപടി മുന്നില്‍നിന്നുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ നീക്കം.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിക്ക് ഉറക്കമില്ലാത്ത രാവുകളായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചു. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതു ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ചത്.
രാജസ്ഥാനിലും താമസിയാതെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയുടെ വിജയത്തിനുപിന്നില്‍ കര്‍ഷകരാണ്. എന്നാല്‍ 2014ല്‍ അധികാരത്തില്‍ വന്ന ശേഷം ഒരു രൂപപോലും കര്‍ഷകര്‍ക്കായി ചെലവഴിക്കാന്‍ മോദി തയാറായിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സര്‍ക്കാരും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. രാജ്യത്തെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതി തള്ളുന്നതുവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.
രണ്ടുതരം ഇന്ത്യയെയാണ് മോദി സൃഷ്ടിച്ചത്. കര്‍ഷകരും വ്യവസായികളുമെന്ന നിലയിലാണ് രാജ്യത്തെ അദ്ദേഹം വിഭജിച്ചത്. 15 കുത്തകകള്‍ക്കുവേണ്ടി കര്‍ഷകരെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. കര്‍ഷകരും പാവപ്പെട്ടവരും യുവാക്കളും ചെറുകിട വ്യാപാരികളും ദുരിതത്തില്‍ കഴിയുമ്പോള്‍ 3.5 ലക്ഷം കോടി രൂപയാണ് വന്‍വ്യവസായികളുടെ പോക്കറ്റിലേക്ക് മോദി ഇട്ടുകൊടുത്തത്.
2016 നവംബര്‍ എട്ടിന് രാത്രി പ്രഖ്യാപിച്ച നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു. പാവപ്പെട്ടവരുടെ കൈയില്‍നിന്ന് പണം കൊള്ളയടിച്ച് സമ്പന്നര്‍ക്കു നല്‍കാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും രാഹുല്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago