പ്രതിഷേധം വഴിമാറി; കുറ്റിപ്പാലയില്‍ വിദേശ മദ്യശാല തുറന്നു
എടപ്പാള്‍: പ്രതിഷേധങ്ങള്‍ക്കിടയില്‍ കുറ്റിപ്പാലയില്‍ വിദേശമദ്യശാല പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തിലാണ് ആദ്യമായി എടപ്പാള്‍ കുറ്റിപ്പാലയില്‍ മദ്യശാല തുറക്കാനുള്ള നീക്കം ആരംഭിച്ചത്.
എന്നാല്‍ മദ്യവിരുദ്ധ സമിതികളും നാട്ടുകാരും വിവിധരാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നതോടെ ശ്രമം ഉപേക്ഷിച്ചു. നാട്ടുകാര്‍ രാപകല്‍ സമരം ചെയ്താണ് ഈ നീക്കത്തെ ചെറുത്തത്. മദ്യശാല ആരംഭിക്കുന്നതിനെതിരേ പഞ്ചായത്തും പ്രമേയം പാസാക്കി. അതേസമയം, സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കെട്ടിടമുടമ കോടതിയെ സമീപിക്കുകയും പൊലിസ് സംരക്ഷണത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നേടുകയും ചെയ്തത്.
പ്രതിഷേധം മുന്നില്‍ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ധനരാജന്‍, എ.എസ്.ഐ ആല്‍ബര്‍ട്ട് എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതിന്റെ ഭാഗമായി പൊന്നാനി സി.ഐ സണ്ണി ചാക്കോ, വളാഞ്ചേരി സി.ഐ കൃഷ്ണന്‍, ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്,പൊന്നാനി എസ്.ഐ വാസു, മലപ്പുറത്തു നിന്ന് എ.ആര്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു.
മദ്യശാല തുറന്ന് പ്രവര്‍ത്തിക്കുമെന്നറിഞ്ഞതോടെ ഇന്നലെ കാലത്ത് തന്നെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ മാത്രമാണ് സമരവുമായി മുന്നോട്ടു വന്നത്. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന കോടതി വിധിയെ തുടര്‍ന്നാണു സംസ്ഥാനപാതയോരത്ത് കണ്ടനകത്ത് സ്ഥിതിചെയ്തിരുന്ന ബവ്‌റിജസ് മദ്യശാല മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയത്.
ഈ മദ്യശാലയാണ് കുറ്റപ്പാലയിലേക്ക് മാറ്റുന്നത്. കുറ്റപ്പാലയിലെ ബിവറേജസ് ഔട്ട്‌ലറ്റിന് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കും എന്ന അധികൃതരുടെ നിലപാട് മൂലം പലരും പ്രതിഷേധ സമരത്തില്‍ നിന്നും വിട്ടുനിന്നു. ബിവറേജസിനെതിരേ നിയമപരമായി നടപടി സ്വീകരിക്കുമെന്നും നിയമപരമായ സമരം തുടരുമെന്നും നാട്ടുകാരും പ്രതിഷേധ സമിതി പ്രവര്‍ത്തകരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."