റിയാദിലെ ലുലു ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് നാലരക്കോടി തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: റിയാദിലെ ലുലു അവന്യുവില്‍നിന്ന് നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തുപരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലിസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി 02 185, സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45) നെയാണ് തുമ്പ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലിയെടുത്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി നാലരക്കോടി രൂപ കബളിപ്പിച്ച് ജോര്‍ദ്ധാന്‍ സ്വദേശിയായ മുഹമ്മദ് ഫാക്കീമുമായി ചേര്‍ന്നാണ് ഇയാല്‍ ഇത്രയധികം രൂപ പറ്റിച്ചത്.
ലുലു അവന്യുവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജ രേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരുന്നത്.എന്നാല്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ റിയാദ് പൊലിസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിടെനിന്നും സമര്‍ഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതതത്തില്‍ കഴിഞ്ഞുവരികയായിരുന്നു. തുടര്‍ന്ന് ലുലുഗ്രൂപ്പ് തുമ്പ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷോഡോ പൊലിസ് സ്റ്റേഷനില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തില്‍നിന്നും ഇയാള്‍ പിടിക്കപ്പെട്ടത്. നാട്ടിലെത്തി ഒളിസങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുവന്നിരുന്ന ഇയാള്‍ ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കാതെ വാട്ട്‌സപ്് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്ട്‌സപ്പ് കോളുകളെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്‌കുമാര്‍, തുമ്പ എസ്.ഐ ഹേമന്ത് കുമാര്‍, ക്രൈം എസ്. ഐ കുമാരന്‍നായര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷോഡാ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."