വാഹന പാര്‍ക്കിങിന് നഗരസഭ സ്ഥലം ശരിയാക്കി: റെയില്‍വേ പണികൊടുത്തു
കാഞ്ഞങ്ങാട്: റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നഗരസഭാ അധികൃതര്‍ മണ്ണിട്ട് നികത്തി വാഹന പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ തുനിഞ്ഞതിന് റയില്‍വേ അധികൃതര്‍ പണികൊടുത്തു. മാലിന്യങ്ങള്‍ ഉള്‍പ്പെടെ കുന്നുകൂടിയിരുന്ന ഈ ഭാഗത്ത് നഗരസഭാ അധികൃതര്‍ മണ്ണിട്ട് നികത്തിയത് നഗരത്തില്‍ പാത നവീകരണവും മറ്റുമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നഗരത്തിലെത്തുന്ന ചെറുകിട സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയാണ്.കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന് പടിഞ്ഞാറ് വശത്ത് റെയില്‍വേ സ്റ്റേഷന് പാതയോരത്താണ് നഗരസഭാ അധികൃതര്‍ പാര്‍ക്കിങിന് വേണ്ടി സ്ഥലം ഒരുക്കിയത്. മണ്ണിട്ട് കഴിഞ്ഞതോടെ ഇവിടെ പാര്‍ക്കിങ് നിരോധിച്ചുകൊണ്ട് റെയില്‍വേ അധികൃതര്‍ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതിനു പുറമെ പ്ലാസ്റ്റിക് കയര്‍ വലിച്ചു കെട്ടി ഈ ഭാഗത്ത് വാഹനങ്ങള്‍ കയറ്റുന്നത് തടസപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."