അറബി ഭാഷാ പഠനങ്ങളെ സഹായിക്കാന്‍ അബ്ദുല്‍ റഹീമിന്റെ പ്രദര്‍ശനം
കോഴിക്കോട്: നടക്കാവ് ഗവ. ടി.ടി.ഐയില്‍ അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി കൂടിയായ അബ്ദുല്‍ റഹീമിന്റെ പ്രദര്‍ശനം ഒരുക്കി.
അറബി ഭാഷാ ചരിത്രം, എഴുത്തുകാര്‍, കവികള്‍, പ്രതിഭാശാലികള്‍, അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, ഭാഷാ പ0ന കോഴ്‌സുകള്‍, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, വിവിധ കോഴ്‌സുകള്‍ നടത്തുന്ന കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്‍കുന്നതായിരുന്നു പ്രദര്‍ശനം.
അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, കാലിഗ്രാഫികള്‍, ചെറിയതും വലിയ തുമായ ഖുര്‍ആന്‍ പ്രതികള്‍, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍, പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കാഴ്ച പരിമിതര്‍ക്കായി നിരവധി ഗ്രന്ഥങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തുവാന്‍ സഹായിച്ച അബ്ദുല്‍ റഹീം ചാലിയം ഗവ. ഫിഷറീസ് സ്‌കൂള്‍ അധ്യാപകനാണ്. സംസ്ഥാനതല അധ്യാപക കലാ സാഹിത്യ മത്സരങ്ങളില്‍ പ്രതിഭയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."