പഞ്ചായത്ത് ഭരണ സംവിധാനം പഠിക്കാന്‍ ത്രിപുര സംഘം പനങ്ങാട്ട്
കിനാലൂര്‍: പഞ്ചായത്ത്് ഭരണ സംവിധാനം, കുടുംബശ്രീ പദ്ധതികള്‍, പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് പഠിക്കുന്നതിനായി ത്രിപുരയില്‍ നിന്ന് 16 അംഗ സംഘം പനങ്ങാട് പഞ്ചായത്തിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, വൈസ് പ്രസിഡന്റ് പി. ഉസ്മാന് സ്ഥിരം സമിതി അധ്യക്ഷന്‍ കോട്ടയില്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയോടു കൂടി സ്വീകരിച്ചു. അഞ്ച് പഞ്ചായത്ത് പ്രസിഡന്റ്മാരും രണ്ട് വൈസ് പ്രസിഡന്റുമാരും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ ദീപാശങ്കര്‍ ആണ് നയിക്കുന്നത്. വിഭാഷിയുടെ സഹായത്തോടെയാണ് ഇവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. സി.ഡി.എസ് ഓഫിസിലെത്തി കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഭരണ സമിതി യോഗത്തില്‍ പങ്കെടുത്തു.പ്രാഥമിക ആരോഗ്യകേന്ദ്രം മൃഗാശുപത്രി കൃഷിഭവന് ആയുര്‍വേദ ആശുപത്രി എന്നിവ സന്ദര്‍ശിച്ചു. ഇന്ന് കിനാലൂര്‍ ജി.യു.പി സ്കൂള്‍, ഏഴുകണ്ടി അങ്കണവാടി എന്നിവ സന്ദര്‍ശിക്കും ഏഴുകണ്ടിയിലെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളെയും സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."