രാഹുലിനെ കാണാനില്ലെന്ന് അമേത്തിയില്‍ പോസ്റ്റര്‍
ലഖ്നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍. രാഹുലിന്റെ ചിത്രത്തോടൊപ്പം കാണാനില്ലെന്ന സന്ദശമടങ്ങിയ പോസ്റ്ററുകള്‍ തിങ്കളാഴ്ചയോടെയാണ് മണ്ഡലത്തിലെ പല സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടത്. രാഹുലിനെ കണ്ടെത്തി തരുന്നവര്‍ക്ക് തക്കതായ പ്രതിഫലവും നോട്ടിസില്‍ വാഗ്ദാനം ചെയ്യുന്നു.
'രാഹുല്‍ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേത്തിയില്‍ നിന്ന് കാണാതായിരിക്കുന്നു. എം.പി വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. അമേത്തിയിലെ ജനങ്ങള്‍ ചതിക്കപ്പെടുകയും പരിഹാസരാവുകയും ചെയ്തിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി തരുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കും.'എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. അമേത്തിയിലെ ജനങ്ങള്‍ എന്നാണ് പോസ്റ്ററിന് ചുവടെ കുറിച്ചിരിക്കുന്നത്.
ലഖ്നോവിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ മണ്ഡലത്തിലേക്ക് രാഹുല്‍ എത്തിയിട്ട് ഒരു വര്‍ഷത്തിലേറെ ആയെന്നാണ് ജനങ്ങളുടെ ആരോപണം. രാഹുലിന്റെ നിലപാടിനെതിരെ വന്‍ജനരോഷമാണ് മണ്ഡലത്തിലുള്ളത്.
എന്നാല്‍ പോസ്റ്ററുകള്‍ പതിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."