വിഷരഹിത പച്ചക്കറിത്തോട്ടമുണ്ടാക്കാന്‍ കുട്ടിക്കര്‍ഷകരെത്തി
താമരശേരി: ഇന്നലെ കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം ഇംഗ്ലിഷ് സ്‌കൂളില്‍ യൂനിഫോമണിഞ്ഞ് കുട്ടികളെത്തിയില്ല, എത്തിയത് നിറയെ കുട്ടിക്കര്‍ഷകര്‍. പരമ്പരാഗത കര്‍ഷക വേഷമണിഞ്ഞ് മോണ്ടിസോറി വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തെത്തിയപ്പോള്‍ പോയകാലത്തിന്റെ ചെളിപുരണ്ട നെല്‍പാടങ്ങളെ അത് ഓര്‍മിപ്പിച്ചു.
തലയില്‍ പാളത്തൊപ്പിയും കര്‍ഷക മുണ്ടും അണിഞ്ഞെത്തിയ 180 ഓളം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് വിഷരഹിത പച്ചക്കറിത്തോട്ടം നിര്‍മിക്കുകയെന്ന ദൗത്യത്തോടെയായിരുന്നു കര്‍ഷക വേഷമണിഞ്ഞെത്തിയത്. കൃഷിയുടെ മഹത്വവും മണ്ണിന്റെ മണവും ചെറിയ പ്രായത്തില്‍ തന്നെ സ്‌കൂളിലെ കെ.ജി വിദ്യാര്‍ഥികളില്‍ പരിചയപ്പെടുത്തുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. രക്ഷിതാക്കള്‍ ഏറെ ഉത്സാഹത്തോടെ വിദ്യാര്‍ഥികളെ അണിയിച്ചൊരുക്കി സ്‌കൂളിലേക്കയച്ചത് വിദ്യാര്‍ഥികളിലും ആവേശമുളവാക്കി. സ്‌കൂളിലെ പറമ്പില്‍ വെണ്ട, കൈപ്പ, പടവലം, ചീര, പയര്‍, മുളക്, വഴുതന തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. കൃഷിയുടെ മഹത്വവും കര്‍ഷകരുടെ അധ്വാനവും വിഷരഹിത നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കി. നാടന്‍ ഭക്ഷണങ്ങളും വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയിരുന്നു. 200 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
മോണ്ടിസോറി ഹെഡ് മിനി ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. സാജിതാ മുഹമ്മദ് അധ്യക്ഷയായി. ജാന്‍സി വര്‍ഗീസ്, ലുബ്‌ന, റെജനി, മിനി തോമസ്, രജ്‌ന, ആഷിഫ, മിനി ജോഷി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."