നിരന്നപാറ ക്വാറിക്കെതിരേ സമരം രണ്ടാം ദിവസത്തിലേക്ക്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ നിരന്നപാറ കരിങ്കല്‍ ക്വാറിക്കെതിരേ നടത്തുന്ന അനശ്ചിതകാല സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്.
ക്വാറിയുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. രണ്ടാം ദിവസത്തെ സമരം പഞ്ചായത്തംഗം ചിന്ന അശോകന് ഉദ്ഘാടനം ചെയ്തു.
സത്യഗ്രഹത്തിന് നേതൃത്വം നല്കിയ രമണി പാറല, റീജ കീഴെപുരക്കല്, പ്രഭാവതി ചെങ്കല്ലുമ്മല്, ദേവകി രവി, കൗസല്യ കൈപ്പുംപ്ലാക്കല് എന്നിവരെ സമരസമിതി ചെയര്മാന് ബിജു വെട്ടുകല്ലുംപുറത്ത് ഹാരാര്‍പ്പണം നടത്തി. വാസുദേവന്‍ ഞാറ്റുകാലയില്‍, ഡിന്‍സി നെല്ലിക്കുന്നേല്‍, പ്രസന്ന പറപ്പള്ളിക്കുന്നേല്‍, ശ്രീനിവാസന് ചക്കാല, ഷിബു ഓതറുകുന്നേല് സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് സമരപ്പന്തലിലുണ്ട്. ഇവിടെ തന്നെ ഉച്ചക്ക് കഞ്ഞി വച്ചു കുടിച്ചാണ് ഇവരുടെ സമരം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."